
കാസർകോട്: കോവിഡ് 19 നിയന്ത്രണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും നൽകുന്ന എല്ലാ നിർദേശങ്ങളും പൂർണ്ണമായും പാലിക്കേണമെന്ന് കാസർകോട് സംയുക്ത മുസ്‌ലിം ജമാഅത്ത് കമ്മിറ്റി അറിയിച്ചു. സർക്കാർ നിർദേശിച്ചിരിക്കുന്ന നിയന്ത്രണവുമായി പൂർണ്ണമായും സഹകരിക്കാനാണ് സംയുക്ത മുസ്‌ലിം ജമാഅത്ത് കമ്മിറ്റി യോഗം മഹല്ല് ഭാരവാഹികൾക്ക് നിർദേശം നല്കയിരിക്കുന്നത്.

മാർച്ച് ഒന്നിന് ശേഷം വിദേശ രാജ്യങ്ങളിൽ നിന്നും വന്നവർ ബന്ധപ്പെട്ട മഹല്ലുകളിൽ പേര് രജിസ്റ്റർ ചെയ്ത് സംയുക്ത ജമാഅത്ത് കമ്മിറ്റി ഓഫീസിൽ അറിയിക്കണമെന്നും യോഗം നിർദേശിച്ചു. കൊറോണ വൈറസ് അതിവേഗം പടരുന്നതിനാൽ അതിന്‍റെ വ്യാപനം തടയുന്നതിന് വിശ്വാസികൾ അതീവ ജാഗ്രത പാലിക്കണമെന്നും യോഗം നിർദേശിച്ചിട്ടുണ്ട്.
സംയുക്ത ജമാത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ കരീം കോളയാട്, മാലിക് ദീനാർ വലിയ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ മജീദ് ബാഖവി, ടി. ഇ അബ്ദുല്ല, എൻ. എ അബൂബക്കർ ഹാജി, ശംസുദ്ധീൻ ബായിക്കര , കെ. ബി മുഹമ്മദ് കുഞ്ഞി , മൊയ്‌ദീൻ കൊല്ലമ്പാടി, മജീദ് പട്ള തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
