നിയമസഭാ തെരഞ്ഞെടുപ്പ്: അച്ചടിച്ച പ്രചാരണ സാമഗ്രികളുടെ കോപ്പി എം.സി.എം.സിക്ക് നല്‍കണം: കളക്ടര്‍

  • Post category:local news
  • Reading time:1 min read
You are currently viewing നിയമസഭാ തെരഞ്ഞെടുപ്പ്: അച്ചടിച്ച പ്രചാരണ സാമഗ്രികളുടെ കോപ്പി എം.സി.എം.സിക്ക് നല്‍കണം: കളക്ടര്‍

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്റ്റര്‍, ലഘുലേഖ തുടങ്ങിയ അച്ചടിച്ച പ്രചാരണ സാമഗ്രികളുടെ കോപ്പി നിര്‍ബന്ധമായും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ജില്ലാ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിക്ക് സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു.

പ്രസിന്‍റെയും പ്രസാധകന്‍റെയും പേരും വിലാസവുമില്ലാതെ ഓരു പ്രചരണ സാമഗ്രിയും അച്ചടിക്കരുത്. അച്ചടിച്ച പ്രചാരണ സാമഗ്രികളുടെ കോപ്പി, ആരാണ് പ്രസാധകന്‍, ആരാണ് ഓര്‍ഡര്‍ ചെയ്തത്, അതിന്‍റെ കണക്ക് എന്നിവ പ്രസുകള്‍ രജിസ്റ്റര്‍ ചെയ്ത് സൂക്ഷിക്കണം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന പ്രസ് ഉടമകള്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമം പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

0Shares