ഭര്‍ത്താവിനെ കെട്ടിയിട്ടശേഷം ആദിവാസി യുവതിയെ ബലാത്സംഗം ചെയ്തു; ഗ്രാമമൂപ്പന്‍ ഉള്‍പ്പടെ 3 പേര്‍ അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing ഭര്‍ത്താവിനെ കെട്ടിയിട്ടശേഷം ആദിവാസി യുവതിയെ ബലാത്സംഗം ചെയ്തു; ഗ്രാമമൂപ്പന്‍ ഉള്‍പ്പടെ 3 പേര്‍ അറസ്റ്റില്‍

ഭര്‍ത്താവിനെ മരത്തില്‍ കെട്ടിയിട്ട് ആദിവാസി യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. ജാര്‍ഖണ്ഡിലെ ദുംക ജില്ലയിലാണ് സംഭവം. ഗ്രാമമൂപ്പന്‍ ഉള്‍പ്പടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ ദുര്‍ഗ ദെഹ്രി, ദേവേന്ദ്ര ദെഹ്രി, സോനു ദെഹ്രി എന്നിവരാണ് അറസ്റ്റിലായത്. ആഴ്ച ചന്ത കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതി വഴിയിലാണ് ആക്രമിക്കപ്പെട്ടത്.

ഭര്‍ത്താവിനെ പിടിച്ച് അടുത്ത മരത്തില്‍ കെട്ടിയിട്ട ശേഷം യുവതിയെ കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതികളെ ദുംക ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്ന് വളപ്പൊട്ടുകളും വസ്ത്രത്തിന്‍റെ കഷ്ണങ്ങളും പോലീസ് കണ്ടെത്തി.

വസ്ത്രം ഫോറന്‍സിക് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചതായി പോലീസ് അറിയിച്ചു. ജാര്‍ഖണ്ഡില്‍ തന്നെ ഏറ്റവുമധികം ബലാത്സംഗം നടക്കുന്ന ജില്ലയാണ് ദുംക. 1586 കേസുകളാണ് കഴിഞ്ഞ വര്‍ഷം മാത്രം ജാര്‍ഖണ്ഡില്‍ രജിസ്റ്റര്‍ ചെയ്തത്.

0Shares