
കാസർകോട്: ലോക്ക്ഡൗൺ കരാറുകാർ ദുരിതത്തിലായതിനെ തുടർന്ന് സമൂഹ അകലം പാലിച്ച് കോൺട്രാക്ടേഴ്സ് യൂത്ത് വിംഗ് പുലിക്കുന്ന് പി.ഡബ്ലു.ഡി ഓഫീസിന് മുന്നിൽ പ്രതിഷേധ പ്ലക്കാർഡ് ദിനം സംഘടിപ്പിച്ചു.കോവിഡിന്‍റെ പശ്ചാത്തലത്തിൽ പ്രവർത്തി ഏറ്റെടുത്ത കരാറുകാർ ദുരിതത്തിലാണ്. കേരളത്തിലെ വികസനകാര്യത്തിൽ സർക്കാരിനെ സഹായിക്കുന്ന ഒരു വിഭാഗമാണ് കരാറുകാർ. നിർമ്മാണം നിലച്ചത് കാരണം കരാറുകാർക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. കൂടുതലായി കരാർ പണികൾ ജനുവരി മുതൽ മെയ് വരെയാണ്നടക്കുക.
മാർച്ച് മാസത്തിൽ പൂർത്തീകരിക്കേണ്ട പല വർക്കുകളും ലോക് ഡൗൺ കാരണം പ്രവർത്തി പൂർത്തീകരിക്കാനോ പൂർത്തീകരിച്ച പ്രവർത്തിയുടെ ബില്ല് സമർപ്പിക്കാൻനോ സാധിച്ചിട്ടില്ല. അതുകാരണം ലോഡ് കണക്കിന് സിമന്റ് കട്ട പിടിക്കുകയും ഈ കാലയളവിൽ ബാങ്ക് പലിശ അടയ്ക്കേണ്ട സ്ഥിതിയുംമാണ്. മഴയ്ക്ക് മുമ്പ് തീർക്കേണ്ട പ്രവർത്തികൾ പൂർത്തീകരിക്കാൻ പറ്റാതെ വളരെ അധികം നഷ്ടം സംഭവിച്ചു കൊണ്ടിരിക്കുകയാണ്.
വീടും പറമ്പും പണയം വെച്ചിട്ടാണ് അധിക കരാറുകാരും വർക്കുകൾ പൂർത്തീകരിക്കാന്‍ സാധാരണക്കാർക്ക് സർക്കാർ പല ആനുകൂല്യങ്ങളും പ്രഖ്യാപിക്കുമ്പോൾ കരാറുകാരും അവരുടെ കുടുംബവും ആത്മഹത്യയുടെ വക്കിലാണ്. കൂടാതെ ഈ കാലയളവിൽ സിമന്റ്ന്റെയും ക്വാറി ഉത്പന്നങ്ങളുടെയും വില യാതൊരു നിയന്ത്രണവുമില്ലാതെ വർധിച്ചിരിക്കുകയാണ് എന്ന് കോൺട്രാക്ടേഴ്സ് യൂത്ത് വിംഗ് അഭിപ്രായപ്പെട്ടു.

300/320 വില ഉണ്ടായിരുന്ന സിമന്റ്ന് 420 രൂപയാക്കി 40 ശതമാനത്തോളം വർദ്ധിച്ചിരിക്കുകയാണ്. സിമന്റ് ക്വാറി ഉൽപന്നങ്ങളുടെ വിലയിൽ സർക്കാർ ഇടപെടുക, നിർത്തിവെച്ച വർക്കുകൾ തുടങ്ങാൻ അനുവദിക്കുക, കരാറുകാർക്ക് നൽകാനുള്ള കുടിശ്ശിക പൂർണമായും നൽകുക, ബാങ്ക് പലിശ മൂന്നുമാസത്തേക്ക് പൂർണമായും ഒഴിവാക്കുക, ട്രഷറി നിയന്ത്രണം പൂർണമായും ഒഴിവാക്കുക, അന്യ ജില്ലയിൽ വർക്കുകൾ ഏറ്റെടുത്ത കരാറുകാർക്ക് വർക്ക് സൈറ്റിൽ പോകാനുള്ള സൗകര്യം ചെയ്തു തരിക എന്നീ ആവശ്യങ്ങൾക്ക് സർക്കാർ ഇടപെടണം എന്നും സംഘടന ആവശ്യപ്പെട്ടു.
ദിനംപ്രതി മുഖ്യമന്ത്രി നടത്തുന്ന വാർത്താസമ്മേളനത്തിൽ കരാറുകാർ അനുഭവിക്കുന്ന ദുരിതത്തിൽ മാത്രം മുഖ്യമന്ത്രിയുടെ മൗനത്തിൽ പ്രതിഷേധിച്ചാണ്. കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് യൂത്ത്‌വിങ് ഏകോപന സമിതിയുടെ നേതൃത്വത്തിൽ ലോക്ക് ഡൗൺ പരിധിക്കുള്ളിൽ നിന്ന് പ്രതിഷേധ പ്ലക്കാർഡ് സംഘടിപ്പിച്ചത്. കോൺട്രാക്ടർ യൂത്ത് വിങ് ജില്ലാ പ്രസിഡണ്ട് നിസാർ കല്ലട്ര സെക്രട്ടറി അലി മാവിനകട്ട. ട്രഷറർ നാസർ, മൊയ്തീൻ ചാപ്പാടി, എം.എ.നാസിർ, ഷരീഫ് ബോസ്,, ജാസിർ ചെങ്കള, എം.എം നൗഷാദ്, മജീദ് ബെണ്ടിച്ചാൽ, സി.എൽ.റഷീദ്, മുഹമ്മദ് ചേരൂർ, സാജിദ് ബെണ്ടിച്ചാൽ, അഷ്റഫ് പെർള, റസാക്ക് ബെദിര, റ ഹീസ് ഉദ്ദിൻ നേതൃത്വം നൽകി.
