
കേരളത്തിൽ ഇനിമുതൽ പണി പൂര്‍ത്തിയാവുന്ന റോഡുകളുടെ ഗുണനിലവാരത്തിന് കരാറുകാരന്‍ ഉത്തരവാദികളെന്ന് പൊതുമരാമത്ത് വകുപ്പ്. 6 മാസത്തിനകം റോഡ് തകര്‍ന്നാല്‍ എഞ്ചിനീയര്‍മാരെയും കരാറുകാരെയും പ്രതികളാക്കി കേസെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി.
ഇതു വിശദീകരിച്ച് പി.ഡബ്‌ള്യൂ. ഡി ഉത്തരവിറക്കി. ഹൈക്കോടതി ഉത്തരവിൻ്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. നിര്‍മാണം പൂര്‍ത്തിയാക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്ത റോഡ് ഒരു വര്‍ഷത്തിനിടയില്‍ തകര്‍ന്നാലും ഉദ്യോഗസ്ഥരും കരാറുകാരും അന്വേഷണം നേരിടേണ്ടി വരും. ഇത്തരം അന്വേഷണം 3 മാസത്തിനകം പൂര്‍ത്തിയാക്കണം.

മനഃപൂര്‍വമായതോ, ഉത്തരവാദിത്തമില്ലായ്മ മൂലമുള്ളതോ ആയ വീഴ്ച കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും എതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. അതേസമയം കാലാവസ്ഥ, മഴ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളാല്‍ റോഡ് തകരുന്ന പക്ഷം, ഈ നടപടികള്‍ ഉണ്ടാകില്ല
