കോൺഗ്രസിൽ മത്സരചിത്രം തെളിയുന്നു; അവസാനം ദിഗ്‌വിജയ് സിങ്ങും പിന്‍മാറി; മത്സരം തരൂരും ഖാര്‍ഗെയും തമ്മില്‍ നേരിട്ട്

  • Post category:news
  • Reading time:1 min read
You are currently viewing കോൺഗ്രസിൽ മത്സരചിത്രം തെളിയുന്നു; അവസാനം ദിഗ്‌വിജയ് സിങ്ങും പിന്‍മാറി; മത്സരം തരൂരും ഖാര്‍ഗെയും തമ്മില്‍ നേരിട്ട്

കോൺഗ്രസ് അധ്യക്ഷപദത്തിലേക്കു മത്സരിക്കില്ലെന്ന് മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ് അറിയിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയെ നിർദേശിക്കുന്നതായും ദിഗ്‌വിജയ് സിങ് അറിയിച്ചു. അശോക് ഗെലോട്ടും ദിഗ്‌വിജയ് സിങ്ങും പിൻമാറിയതോടെ എ.ഐ.സി.സി.സി അധ്യക്ഷനായി മല്ലികാർജുൻ ഖാർഗെയും ശശി തരൂരും തമ്മിൽ നേരിട്ടുള്ള മത്സരത്തിനു കളമൊരുങ്ങി.

ഹൈക്കമാൻഡ് പിന്തുണയുള്ള സ്ഥാനാർഥിയായാണ് ഖാർഗെ എത്തുന്നത്. ഖാർഗെയെ പിന്തുണയ്ക്കുമെന്ന് മുതിർന്ന നേതാവ് മുകുൾ വാസ്‌നിക് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനു തൊട്ടു മുമ്പാണ് മത്സരത്തിനില്ലെന്ന് ദിഗ് വിജയ് സിങ് അറിയിച്ചത്. ഇന്നലെ അദ്ദേഹം പത്രിക കൈപ്പറ്റിയിരുന്നു.

അതേസമയം, ദിഗ് വിജയ് സിങ് ഇന്നലെ ശശി തരൂരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സഹപ്രവർത്തകർ തമ്മിലുള്ള സൗഹൃദ മത്സരം എന്നാണ് അധ്യക്ഷ തെരഞ്ഞെടുപ്പിനെക്കുറിച്ച് തരൂർ പ്രതികരിച്ചത്.

0Shares