അഴീക്കോട് മത്സരിക്കാന്‍ പി. ജയരാജന്‍ വന്നാല്‍ വന്നത് പോലെ മടങ്ങിപ്പോകും; നികേഷ് വന്നാല്‍ വളരെ സന്തോഷം: കെ.എം ഷാജി

  • Post category:news
  • Reading time:1 min read
You are currently viewing അഴീക്കോട് മത്സരിക്കാന്‍ പി. ജയരാജന്‍ വന്നാല്‍ വന്നത് പോലെ മടങ്ങിപ്പോകും; നികേഷ് വന്നാല്‍ വളരെ സന്തോഷം: കെ.എം ഷാജി

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അഴീക്കോട് വീണ്ടും മത്സരിക്കുകയും ജയിക്കുകയും ചെയ്യുമെന്ന് യു.ഡി.എഫ് എം.എൽ.എ കെ. എം ഷാജി.അഴീക്കോട് മത്സരിക്കാന്‍ പി. ജയരാജന്‍ വന്നാല്‍ ലോകസഭയിലേക്ക് വന്നത് പോലെ മടങ്ങിപ്പോകും. നികേഷ് വീണ്ടും മത്സരിക്കാനെത്തിയാല്‍ വളരെ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.

കെ. സുധാകരനെ സി.പി.എമ്മിന് കൊത്തി തിന്നാന്‍ വിട്ട് കൊടുക്കില്ല. വിജിലന്‍സ് കേസ് ഭയപ്പെടുന്നില്ലെന്നും കെ.എം ഷാജി കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം അഴീക്കോട് മണ്ഡലത്തില്‍ ഇത്തവണയും കെ.എം ഷാജി തന്നെ മത്സരിച്ചേക്കുമെന്ന് സൂചന.

അഴീക്കോട് സീറ്റ് വെച്ചുമാറാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് ഷാജിയെത്തന്നെ കളത്തിലിറക്കാന്‍ ലീഗ് ഒരുങ്ങുന്നത്. മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് അഴീക്കോട് ജയസാധ്യതയില്ലെന്ന ലീഗ് വിലയിരുത്തല്‍ അംഗീകരിക്കപ്പെട്ടതോടെ അഴീക്കോട് വീണ്ടുമൊരിക്കല്‍ കൂടി ഷാജിയ്ക്ക് സാധ്യത വരികയായിരുന്നു.

0Shares