
കുറ്റിക്കോൽ/ കാസര്‍കോട്: കോവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ കുറ്റിക്കോൽ പഞ്ചായത്തിലെ ഞെരു വാർഡ്-14, ബേഡകം പഞ്ചായത്തിലെ മുന്നാട് വാർഡ്-12 എന്നിവ കണ്ടയിൻ്റ്മെൻ്റ് സോണായി പ്രഖ്യാപിച്ചു. യാതൊരു കാരണവശാലും അനാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങാനോ കൂട്ടം കൂടിച്ചേരാനോ പാടില്ല. അനാവശ്യ ഗതാഗതം നിരോധിച്ചു. ആശുപത്രി ആവശ്യങ്ങൾക്ക് വാഹന ഗതാഗതത്തിന് തടസ്സമുണ്ടാകില്ല.

അവശ്യസാധനങ്ങളുടെ കടകൾ മാത്രമേ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളൂ. അത്യാവശ്യ ഘട്ടങ്ങളിൽ സഹായം ആവശ്യമെങ്കിൽ പഞ്ചായത്ത് ജാഗ്രതാ സമിതിയുമായി ബന്ധപ്പെടണം. ഉത്തരവുകൾ കൃത്യമായി പാലിക്കണമെന്ന് ബേഡകം സർക്കിൾ ഇൻസ്പെക്ടർ വിനോയി കെ.ജെ അറിയിച്ചു. നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
