ബിരിയാണി ചെമ്പുമായി മ​ഹി​ള കോ​ൺ​ഗ്ര​സ് മാർച്ച്‌ നടത്തി; മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കലക്ടറേറ്റിന് അകത്ത് കയറി മഹിള പ്രവർത്തകർ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ബിരിയാണി ചെമ്പുമായി മ​ഹി​ള   കോ​ൺ​ഗ്ര​സ് മാർച്ച്‌ നടത്തി;                                        മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കലക്ടറേറ്റിന് അകത്ത് കയറി മഹിള പ്രവർത്തകർ

ക​ണ്ണൂ​ർ: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​ വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ഹി​ള കോ​ൺ​ഗ്ര​സ് ജി​ല്ല ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ക​ല​ക്ട​റേ​റ്റി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. ബിരിയാണി ചെമ്പുമായാണ് മ​ഹി​ള കോ​ൺ​ഗ്ര​സ് മാർച്ച്‌ നടത്തിയത്.

ക​ല​ക്ട​റേ​റ്റി​ന് പു​റ​ത്ത് പൊ​ലീ​സ് ബാ​രി​ക്കേ​ഡ് വെ​ച്ച് ത​ട​യാ​ത്ത​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ കൂ​ട്ട​ത്തോ​ടെ
ക​ല​ക്ട​റേ​റ്റി​ന് അ​ക​ത്ത് ക​യ​റി മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. മാ​ർ​ച്ച് ഡി.​സി.​സി പ്ര​സി​ഡ​ണ്ട്‌ മാ​ർ​ട്ടി​ൻ ജോ​ർ​ജ്
ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ണ്ട്‌ ര​ജ​നി ര​മാ​ന​ന്ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഡോ. ​കെ.​വി ഫി​ലോ​മി​ന, പി.​കെ സ​ര​സ്വ​തി, ഡ​യ​സി സ്‌​ക​റി​യ, സി.ടി.ഗി​രി​ജ, ഇ.​പി ശ്യാ​മ​ള, അ​ത്താ​യി പ​ത്മി​നി, കെ.​പി വ​സ​ന്ത, ടി.​പി വ​ല്ലി, കെ.​കെ ര​തി എ​ന്നി​വ​ർ
സം​സാ​രി​ച്ചു.

0Shares