‘പേ ടിഎ’മ്മിന് സമാനമായി മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ക്യൂ ആര്‍ കോഡ്’; കര്‍ണാടക മുഖ്യമന്ത്രിക്കെതിരെ പോസ്റ്റര്‍ പ്രചാരണവുമായി കോണ്‍ഗ്രസ്

  • Post category:news
  • Reading time:1 min read
You are currently viewing ‘പേ ടിഎ’മ്മിന് സമാനമായി മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ക്യൂ ആര്‍ കോഡ്’; കര്‍ണാടക മുഖ്യമന്ത്രിക്കെതിരെ പോസ്റ്റര്‍ പ്രചാരണവുമായി കോണ്‍ഗ്രസ്

അഴിമതി ആരോപണം നേരിടുന്ന കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്കെതിരെ പരിഹാസ പ്രചാരണവുമായി കോണ്‍ഗ്രസ്. യു.പി.ഐ ആപ്പായ ‘പേ ടിഎം’ മാതൃകയില്‍ തയ്യാറാക്കിയ പോസ്റ്റര്‍ ബെംഗളൂരുവില്‍ ഉടനീളം പതിച്ചാണ് കോണ്‍ഗ്രസിൻ്റെ പരിഹാസ പ്രചാരണം.

‘പേ ടിഎ’മ്മിന് സമാനമായി മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ഒരു ക്യൂ ആര്‍ കോഡും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ‘ഫോര്‍ട്ടി പേഴ്‌സന്റ് സര്‍ക്കാര ഡോട്ട് കോം’ എന്ന വെബ്‌സൈറ്റിലേക്കെത്തും. അഴിമതി റിപ്പോര്‍ട്ട് ചെയ്യാനെന്ന പേരില്‍ കോണ്‍ഗ്രസ് തയ്യാറാക്കിയ വെബ്‌സൈറ്റാണ് ‘ഫോര്‍ട്ടി പേഴ്‌സന്റ് സര്‍ക്കാര്‍ ഡോട്ട് കോം’.

‘മുഖ്യമന്ത്രിയെ സഹായിക്കൂ’ എന്നും പോസ്റ്ററില്‍ ആഹ്വാനം ഉണ്ട്. അഴിമതി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും പരാതികള്‍ നല്‍കാനും ഈ വെബ്‌സൈറ്റ് ഉപയോഗിക്കാന്‍ കോണ്‍ഗ്രസ് നേരത്തെ ആഹ്വാനം ചെയ്തിരുന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ അഴിമതിയുമായി ബന്ധപ്പെട്ടുള്ള സംവാദത്തിന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പരസ്യമായി വെല്ലുവിളിച്ചിരുന്നു. ‘

സമയവും സ്ഥലവും നിങ്ങള്‍ തീരുമാനിക്കൂ’ ‘ഞങ്ങള്‍ വരാം’ എന്നായിരുന്നു സിദ്ധരാമയ്യയുടെ വെല്ലുവിളി. എന്നാല്‍ ബ്ലാക്ക്‌മെയ്‌ലിംഗ് വിദ്യക്ക് കീഴ്‌പ്പെടാന്‍ ഇല്ലെന്നായിരുന്നു ബൊമ്മെയുടെ പ്രതികരണം. ഇതിനു പിന്നാലെയാണ് ‘പേ സിഎം’ പ്രചാരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.

0Shares