മോദി ഉൾപ്പെട്ടാണ് കരാർ ഒപ്പിട്ടത് എന്നത് ഞെട്ടിക്കുന്ന വസ്തുത; പെ​ഗാസസ് വിഷയം പാർലമെൻറിൽ ശക്തമായി ഉന്നയിക്കാൻ കോൺഗ്രസ്

  • Post category:news
  • Reading time:1 min read
You are currently viewing മോദി ഉൾപ്പെട്ടാണ് കരാർ ഒപ്പിട്ടത് എന്നത് ഞെട്ടിക്കുന്ന വസ്തുത; പെ​ഗാസസ് വിഷയം പാർലമെൻറിൽ ശക്തമായി ഉന്നയിക്കാൻ കോൺഗ്രസ്

പെഗാസസ് ചാര സോഫ്റ്റ് വെയർ വിഷയത്തിലുള്ള ന്യൂയോർക്ക് ടൈംസിൻ്റെ അന്വേഷണ റിപ്പോർട്ട് ആയുധമാക്കാൻ കോൺ​ഗ്രസ് ഒരുങ്ങുന്നു. വിഷയം പാർലമെൻറിൽ ശക്തമായി ഉന്നയിക്കുമെന്ന് കെ. സി വേണു​ഗോപാൽ പറഞ്ഞു. പ്രധാനമന്ത്രി മോദി ഉൾപ്പെട്ടാണ് കരാർ ഒപ്പിട്ടത് എന്നത് ഞെട്ടിക്കുന്ന വസ്തുതയാണെന്നും ഒരു പാർലമെന്റ് സമ്മേളനം മുഴുവൻ സ്തംഭിച്ചത് ഈ വിഷയത്തിലാണെന്നും അദ്ദേഹം പറയുന്നു.

ഇസ്രയേലിൽ നിന്ന് ഇന്ത്യ പെഗാസസ് ചാര സോഫ്റ്റ്‍വെയര്‍ വാങ്ങിയിരുന്നെന്ന് വ്യക്തമാക്കുന്ന ന്യൂയോർക്ക് ടൈംസ് അന്വേഷണ റിപ്പോർട്ട് അനുസരിച്ച് 2017 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിനിടെയാണിതെന്നും വ്യക്തമാക്കുന്നുണ്ട്. 13,000 കോടിയുടെ സൈനിക കരാറില്‍ ഉള്‍പ്പെടുത്തിയാണ് സോഫ്റ്റ്‍വെയര്‍ വാങ്ങിയതെന്ന് ടൈംസ് വെളിപ്പെടുത്തി.

0Shares