സംസ്ഥാനത്തെ 726 എഐ ക്യാമറകൾക്ക് മുന്നിലും ജൂൺ 5ന് പ്രതിഷേധ ധർണ സംഘടിപ്പിക്കാൻ കോൺഗ്രസ്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing സംസ്ഥാനത്തെ 726 എഐ ക്യാമറകൾക്ക് മുന്നിലും ജൂൺ 5ന് പ്രതിഷേധ ധർണ സംഘടിപ്പിക്കാൻ കോൺഗ്രസ്

എഐ ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങുന്ന ജൂണ്‍ 5ന് തന്നെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേരളത്തിൽ സ്ഥാപിച്ച 726 അഴിമതി ക്യാമറകള്‍ക്ക് മുന്നിലും പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

പ്രതിഷേധത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി കണ്ണൂരില്‍ നിര്‍വഹിക്കും. അഞ്ചാം തീയ്യതി വൈകീട്ട് 4 മണിക്കാണ് പ്രതിഷേധം നടത്തുക. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരായ രമേശ് ചെന്നിത്തല, എം.എം. ഹസ്സന്‍, കെ.മുരളീധരന്‍, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമാര്‍, ഭാരവാഹികള്‍, എം.പിമാര്‍, എം.എല്‍..എമാര്‍, ഡി.സി.സി പ്രസിഡന്റുമാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവർ വിവിധ ജില്ലകളില്‍ നടക്കുന്ന ധര്‍ണയില്‍ പങ്കെടുക്കും.

എഐ ക്യാമറ ഇടപാടിലെ അഴിമതിക്കെതിരെ തെളിവുസഹിതം പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്. എന്നിട്ടും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ വിമുഖത കാട്ടുകയാണെന്ന് രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി.

0Shares