സോഷ്യൽ മീഡിയയിൽ കാക്കി നിക്കർ കത്തിക്കുന്ന ചിത്രം പങ്കുവെച്ച് കോൺഗ്രസ്; പിൻവലിക്കണമെന്ന് ബി.ജെ.പി; വിവാദം

  • Post category:news
  • Reading time:1 min read
You are currently viewing സോഷ്യൽ മീഡിയയിൽ കാക്കി നിക്കർ കത്തിക്കുന്ന ചിത്രം പങ്കുവെച്ച് കോൺഗ്രസ്; പിൻവലിക്കണമെന്ന് ബി.ജെ.പി; വിവാദം

കോണ്‍ഗ്രസിൻ്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത ചിത്രം വിവാദമാകുന്നു. ആര്‍. എസ്. എസിൻ്റെ കാക്കി നിക്കര്‍ വേഷം കത്തിക്കുന്ന ചിത്രം കത്തിക്കുന്ന ചിത്രമാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. വിദ്വേഷത്തിൻ്റെ ചങ്ങലകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കും ആര്‍.എസ്എസും ബി.ജെ.പിയും സൃഷിച്ച നഷ്ടങ്ങൾ ഇല്ലാതാക്കുമെന്നും കോണ്‍ഗ്രസിൻ്റെ ട്വീറ്റില്‍ പറയുന്നു.

ബി.ജെ.പിയും ആർ.എസ്എസും ഉണ്ടാക്കുന്ന കോട്ടം പരിഹരിക്കും. പതിയെ ലക്ഷ്യം കൈവരിക്കുമെന്നും കോൺഗ്രസ് അവകാശപ്പെടുന്നു. കോൺഗ്രസ് ഉടൻ ചിത്രം പിൻവലിക്കണം എന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ആര്‍.എസ്എസ് പ്രവർത്തകരെ കത്തിക്കണം എന്നാണോ കോൺഗ്രസിൻ്റെ ആവശ്യം എന്ന് പാര്‍ട്ടി വക്താവ് സമ്പത് പാത്ര ചോദിച്ചു. പരസ്യമായ അക്രമത്തിനുള്ള വെല്ലുവിളിയാണിത്.

കേരളത്തിലെ ആര്‍.എസ്എസ് പ്രവർത്തകർക്ക് എതിരെ കലാപത്തിന് പ്രോത്സാഹിപ്പിക്കുന്നതാണിത്. ഇന്ത്യാ വിരുദ്ധരെ കാണാൻ ഇഷ്ടം പോലെ സമയം ഉള്ള രാഹുലിന്, സ്വാതന്ത്ര്യ സമര സേനാനികളെ കാണാൻ സമയം ഇല്ലെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ ഈ അഞ്ചാമത്തെ ലോഞ്ചിംഗും പരാജയപ്പെടും. ഭാരതത്തെ വിഭജിക്കാൻ ഉള്ള യാത്രയാണ് രാഹുലിന്റേതെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.

0Shares