തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ കോണ്‍ഗ്രസ് പരസ്യമായി കാലുവാരി; ആരോപണവുമായി പി.ജെ ജോസഫ്

  • Post category:news
  • Reading time:1 min read
You are currently viewing തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ കോണ്‍ഗ്രസ് പരസ്യമായി കാലുവാരി; ആരോപണവുമായി പി.ജെ ജോസഫ്

തദ്ദേശ തെരഞ്ഞെടുപ്പില്‍ തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ കോണ്‍ഗ്രസ് പരസ്യമായി കാലുവാരിയെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ്. കോട്ടയം ജില്ലാപഞ്ചായത്തില്‍ യു.ഡി.എഫിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാത്തതിന് കാരണം കോണ്‍ഗ്രസാണ്.

രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് ചെറിയ മേധാവിത്വം നല്‍കി. ഈ തെരഞ്ഞെടുപ്പ് ഫലം നിയമസഭ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്‍റെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പടെയുള്ളവ വോട്ടാക്കി മാറ്റാന്‍ സാധിച്ചില്ല.

ഇടുക്കിയില്‍ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളില്‍ മികച്ച പ്രകടനം നടത്തി. ജില്ല പഞ്ചായത്തില്‍ നേട്ടമുണ്ടാക്കിയെന്നും മത്സരിച്ച അഞ്ചില്‍ നാലിടത്തും വിജയിച്ചുവെന്നും പലയിടങ്ങളിലും രണ്ടിലയെ പരാജയപ്പെടുത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

0Shares