പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ മകൻ്റെ വിവാഹ ചടങ്ങിൽ കോൺഗ്രസ്‌ നേതാവ് പങ്കെടുത്തതിൽ വിവാദം; നടപടി ഉണ്ടാകുമെന്നും ഡി.സി.സി

  • Post category:local news / news
  • Reading time:1 min read
You are currently viewing പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ മകൻ്റെ വിവാഹ ചടങ്ങിൽ കോൺഗ്രസ്‌ നേതാവ് പങ്കെടുത്തതിൽ വിവാദം; നടപടി ഉണ്ടാകുമെന്നും ഡി.സി.സി

കാസർകോട്: പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ മകൻ്റെ വിവാഹ ചടങ്ങിൽ കോൺഗ്രസ്‌ നേതാവ് പങ്കെടുത്തത് രാഷ്ട്രീയ വിവാദമായി. കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണൻ്റെ മകൻ്റെ വിവാഹ ചടങ്ങിൽ പെരിയ മണ്ഡലം പ്രസിഡണ്ട് പ്രമോദ് പെരിയ ചൊവാഴ്‌ച പങ്കെടുത്തതാണ് വിവാദത്തിലായത്.

യൂത്ത് കോണ്ഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷ്, ശരത് ലാൽ എന്നിവരുടെ കൊലപാതകം ജില്ലയിൽ സി.പി.ഐ.എമ്മിനെതിരെ കോണ്ഗ്രസ് രാഷ്ട്രീയ ആയുധമാക്കുമ്പോൾ ആണ് പ്രദേശത്തെ മണ്ഡലം പ്രസിഡണ്ട് പ്രതിയുടെ മകൻ്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തത്.

വിവാദമായതോടെ ബാലകൃഷ്ണൻ്റെ ബന്ധു ക്ഷണിച്ചിട്ടാണ് പങ്കെടുത്തതെന്ന് പ്രമോദ് പെരിയ വ്യക്തമാക്കി. സംഭവത്തിൽ ജാഗ്രത കുറവുണ്ടായി എന്ന നിലപാടിലാണ് കാസർകോട് ഡി.സി.സി പ്രമോദ് പെരിയയോട് വിശദീകരണം തേടി. നടപടി ഉണ്ടാകുമെന്നും ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസൽ അറിയിച്ചു.

0Shares