നാസര്‍ ഫൈസി കൂടത്തായിയുടെ പരാമര്‍ശത്തില്‍ വിവാദം ശക്തമാകുമ്പോഴും പ്രതികരിക്കാതെ കോണ്‍ഗ്രസും മുസ്ലീം ലീഗും

  • Post category:Kerala / news
  • Reading time:1 min read
You are currently viewing നാസര്‍ ഫൈസി കൂടത്തായിയുടെ പരാമര്‍ശത്തില്‍ വിവാദം ശക്തമാകുമ്പോഴും പ്രതികരിക്കാതെ കോണ്‍ഗ്രസും മുസ്ലീം ലീഗും

സമസ്‌ത നേതാവ് നാസര്‍ ഫൈസി കൂടത്തായിയുടെ പരാമര്‍ശത്തില്‍ വിവാദം ശക്തമാകുമ്പോഴും മൗനം തുടര്‍ന്ന് മുസ്ലിം ലീഗും കോണ്‍ഗ്രസും. പരാമര്‍ശം അപക്വമെന്ന് മുസ്ലിം സംഘടകളായ എം.ഇ.എസും കെ.എന്‍.എമ്മും പ്രതികരിച്ചിരുന്നു.

മിശ്രവിവാഹം പോലുള്ള വിഷയങ്ങളില്‍ മതപണ്ഡിതര്‍ ശ്രദ്ധയോടെ വേണം അഭിപ്രായം പറയണമെന്നും പരാമര്‍ശം സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കുന്നതാകരുത് എന്നുമായിരുന്നു എം.ഇ.എസ് സംസ്ഥാന പ്രസിഡണ്ട് ഡോ. ഫസല്‍ ഗഫൂറിൻ്റെയും കേരള നെദ് വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന സെക്രട്ടറി ഡോ. ഐ.പി അബ്ദുല്‍ സലാമിൻ്റെയും പ്രതികരണം.

നാസര്‍ ഫൈസിയെ തള്ളി മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. മിശ്രവിവാഹങ്ങളെ ആര്‍ക്കും തടയാനാകില്ലെന്നും ഡി.വൈ.എഫ്‌.ഐയും എസ്‌.എഫ്‌.ഐയും മിശ്ര വിവാഹ ബ്യൂറോയുമായി നടക്കുകയല്ലെന്നും ആയിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി മിശ്ര വിവാഹം നടത്തുകയാണെന്നും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് സി.പി.ഐ.എമ്മും ഡി.വൈ.എഫ്‌.ഐയും എസ്‌.എഫ്‌.ഐയും ആണ് എന്നുമായിരുന്നു നാസര്‍ ഫൈസിയുടെ പരാമര്‍ശം.

0Shares