കാലടി ശ്രീശങ്കര കോളജിൽ മാഗസിൻ പ്രകാശനത്തോടനുബന്ധിച്ച പാർട്ടിക്കിടെ സംഘര്‍ഷം; പൂർവ വിദ്യാർത്ഥിക്ക് കുത്തേറ്റു

  • Post category:news
  • Reading time:1 min read
You are currently viewing കാലടി ശ്രീശങ്കര കോളജിൽ മാഗസിൻ പ്രകാശനത്തോടനുബന്ധിച്ച പാർട്ടിക്കിടെ സംഘര്‍ഷം; പൂർവ വിദ്യാർത്ഥിക്ക് കുത്തേറ്റു

കാലടി ശ്രീശങ്കര കോളജിൽ മാഗസിൻ പ്രകാശനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ഡി.ജെ പാർട്ടിക്കിടയിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. പൂർവവിദ്യാർത്ഥി അമൽ ശിവൽ (24) എന്ന യുവാവിന്‍റെ വയറ്റിലാണ് കുത്തേറ്റത്.

അമലിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമാണെന്നാണ് എന്നാണ് വിവരം. കോളജിൽ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഡിജെ പാർട്ടിയിൽ പുറത്തുനിന്നുള്ളവരും പൂർവവിദ്യാർത്ഥികളും പങ്കെടുത്തിരുന്നു. യുവാവിനെ കുത്തിയ വിദ്യാർത്ഥിയും ഇവിടെ നേരത്തെ പഠിച്ചയാളാണ്.

0Shares