മുഖം നോക്കാതെ നടപടി; പിണറായി വിജയന്‍ നാട് ഭരിക്കുമ്പോൾ പാവങ്ങളുടെ പടത്തലവന്‍ എ.കെ.ജിയുടെ കുടുംബത്തിലേക്കും ജപ്തി നോട്ടീസ്

  • Post category:news
  • Reading time:1 min read
You are currently viewing മുഖം നോക്കാതെ നടപടി; പിണറായി വിജയന്‍ നാട് ഭരിക്കുമ്പോൾ പാവങ്ങളുടെ പടത്തലവന്‍ എ.കെ.ജിയുടെ കുടുംബത്തിലേക്കും ജപ്തി നോട്ടീസ്

തിരുവനന്തപുരം: പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ.ജിയുടെ സഹോദരന്‍ എ.കെ രാഘവന്‍ നമ്പ്യാരുടെ മകന്‍ അരുണ്‍ കുമാറിന്‍റെ സ്ഥാപനത്തിനും ജപ്തി നോട്ടീസ് അയച്ച്‌ കെ എ.ഫ്.സി. പതിനാറര കോടി രൂപയിലധികമാണ് അരുണ്‍കുമാറിന്‍റെ മിര്‍ റിയല്‍ടോര്‍സ് കമ്പനി കെ എ.ഫ്.സിക്ക് തിരിച്ച‌ടയ്ക്കാനുള്ളത്.

ഈ സാഹചര്യത്തില്‍ 2002ലെ സര്‍ഫാസി നിയമപ്രകാരം ജപ്തി നടപടികള്‍ക്ക് പത്രപരസ്യം നല്‍കിയിരിക്കുകയാണ് കെ എ.ഫ്.സി. മിര്‍ റിയല്‍ടോര്‍സ് പ്രൈവറ്റ് ലിമിറ്റഡ്, കമ്പനിയുടെ മാനേജിം​ഗ് ഡയറക്ടര്‍ അരുണ്‍കുമാര്‍, ഡയറക്ടര്‍മാരായ പിച്ച ബഷീര്‍, സിജി ബഷീര്‍ പിച്ച,സിമി ബഷീര്‍, പാറയില്‍ മാത്യു, ലിസി മാത്യു, മിര്‍ പ്രോജക്‌ട്സ് ആന്‍ഡ് കണ്‍സള്‍ട്ടന്റസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ക്കെതിരെയാണ് കെ.എഫ്.സി ജപ്തി നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

എന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴാണ്‌ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കെ.ഫ്.സി കമ്മ്യൂണിസ്റ്റ് നേതാവും പാവങ്ങളുടെ പടത്തലവന്‍ എന്ന് ഇ‌ടതുപക്ഷം ആവേശത്തോടെ വിളിക്കുകയും ചെയ്യുന്ന എ കെ ​ഗോപാലന്‍റെ സഹോദരന്‍റെ മകനെതിരെ ജപ്തി നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. കടമെടുത്ത് പണം അടയ്ക്കാത്തവര്‍ക്ക് ഇനി കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ കൊടുക്കുക എട്ടിന്‍റെ പണിയെന്ന് നേരത്തേ തന്നെ ടോമിന്‍ തച്ചങ്കരി മുന്നറിയിപ്പ് നല്‍കിയിരുന്നു.

എ.കെ.ജിയുടെ കുടുംബത്തില്‍ തന്നെ കയറി കളിക്കുന്നത് മറ്റ് പരല്‍മീനുകള്‍ക്കും രക്ഷയില്ലെന്ന മുന്നറിയിപ്പ് നല്‍കാന്‍ വേണ്ടി തന്നെയാണ്. കിട്ടാക്കടം പിരിച്ചെടുക്കുക, അല്ലെങ്കില്‍ ജപ്തി ചെയ്യുക എന്നതാണ് തച്ചങ്കരി ലക്ഷ്യമിടുന്നത്. 16,67,75,324 രൂപയാണ് മിര്‍ കമ്പനി കെ എ.ഫ്.സിക്ക് നല്‍കാനുള്ളത്.

0Shares