കെ.സുധാകരൻ എം.പിക്ക് കൊവിഡ്; താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് കെ.സുധാകരൻ

  • Post category:news
  • Reading time:1 min read
You are currently viewing കെ.സുധാകരൻ എം.പിക്ക് കൊവിഡ്; താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് കെ.സുധാകരൻ

കെ.സുധാകരൻ എം.പിക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് കെ.സുധാകരൻ അറിയിച്ചു.

അതേസമയം, കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 435 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 381 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ജില്ലയിലാകെ 147 പേർ രോഗമുക്തി നേടിയിട്ടുണ്ട്.

0Shares