
ഇടുക്കി: ഭൂമി പതിവ് നിയമ ഭേദഗതി ബില്ലില്‍ ഒപ്പ് വയ്ക്കാത്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് ആഹ്വാനം ചെയ്‌ത ഹർത്താൽ ഇടുക്കിയില്‍ പൂർണം. ബസുകളും ടാക്‌സികളും നിരത്തിൽ ഇറങ്ങിയില്ല. സ്വകാര്യ വാഹനങ്ങൾ അവശ്യയാത്ര നടത്തിയെങ്കിലും വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞു കിടന്നു.
ഹർത്താലിന് ഇടയിലും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതി ഉദ്ഘാടന ചടങ്ങിന് ആണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തിയത് . ഗവർണർക്ക് എതിരെ സി.പി.എമ്മിൻ്റെ നേതൃത്വത്തിൽ പ്രതിഷേധവും പ്രകടനവും നടന്നു.

വാഹനങ്ങൾ ആരും തടഞ്ഞില്ല. ഹർത്താൽ പൊതുജനങ്ങൾ ഏറ്റെടുക്കുക ആയിരുന്നു.
ഗവർണർക്ക് എതിരെ കറുത്ത ബാനറുമായി എസ്.എഫ്.ഐ പ്രതിഷേധവുമായി രംഗത്തെത്തി. ഡി.വൈ.എഫ്.ഐ പ്രവർത്തകരും പ്രതിഷേധത്തിൽ അണിനിരന്നു. തൊടുപുഴ വെങ്ങല്ലൂരിൽ എസ്.എഫ്.ഐ പ്രവർത്തകർ ഗവർണർക്ക് നേരെ കരിങ്കൊടി കാണിച്ചു പ്രതിഷേധം ഉയർത്തി.
പോലീസ് പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തു. മൂന്ന് ഇടങ്ങളിൽ പ്രവർത്തകർ കേന്ദ്രീകരിച്ച് പ്രതിഷേധം ഉണ്ടായി. പ്രതിഷേധക്കാർ സമാധാനപരമായി പിരിഞ്ഞു പോയി.
