മലപ്പുറത്ത് ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍; കണ്ടെയിന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സമയത്തിലും മാറ്റം

  • Post category:news
  • Reading time:1 min read
You are currently viewing മലപ്പുറത്ത് ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍; കണ്ടെയിന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സമയത്തിലും മാറ്റം

മലപ്പുറത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും. കണ്ടെയിന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സമയക്രമത്തില്‍ മാറ്റം വരുത്തി.

ഇന്ന് മുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴുവരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. ഹോട്ടലുകളിലും തട്ടുകടകളിലും രാത്രി ഒമ്പത് വരെ മാത്രമേ പാഴ്‌സല്‍ വിതരണം നടത്താന്‍ പാടുള്ളൂയെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം, വിവാഹം, മരണം, ചികിത്സാ സംബന്ധമായ അത്യാവശ്യം എന്നിവയ്ക്ക് ഇവ ബാധകമാവില്ല.

0Shares