
കെ.സുധാകരനെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് പരാതികളുടെ പ്രവാഹം. ഘടകക ക്ഷികളിൽ നിന്നും കോൺഗ്രസിനുള്ളിൽ നിന്നും നിരവധി പരാതികൾ ഹൈക്കമാൻഡിന് ലഭിച്ചു. എന്നാൽ ഭാവിയിൽ ഇത്തരം പ്രസ്താവനകൾ ഉണ്ടാകില്ല എന്ന് സുധാകരൻ ഉറപ്പ് നൽകി എന്നും താരിക്ക് അൻവർ പറഞ്ഞു.
നേരത്തെ തന്നെ ഇത്തരത്തിലുള്ള പരാമർശങ്ങൾ കെ.സുധാകരൻ നടത്തിയിട്ടുണ്ടെങ്കിലും നെഹ്‌റു ആർ.എസ്.എസ് പക്ഷ നിലപാടെടുത്തു എന്ന സുധാകരൻ്റെ പ്രസ്താവന കോൺഗ്രസിനെ വലിയ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ്. നെഹ്റു ആർ.എസ്.എസുമായി സന്ധി ചേർന്നു എന്ന പ്രസ്താവന ദേശീയ തലത്തിൽ പോലും കോൺഗ്രസിന് വലിയ തിരിച്ചടിയാണ്.

ആർ.എസ്.എസുമായി ബന്ധപ്പെട്ട് സുധാകരൻ നടത്തിയ ചില പ്രസ്താവനകളിൽ കോൺഗ്രസിലെ ചില മുതിർന്ന നേതാക്കൾക്ക് ഒപ്പം യു.ഡി.എഫിലെ ചില ഘടകകക്ഷികളും കടുത്ത അതൃപ്തിയിലാണ്. മുസ്ലിം ലീഗ് അടക്കം സുധാകരൻ്റെ പ്രസ്താവനക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യമാണ് മുന്നോട്ട് വെക്കുന്നത്. അതേസമയം സുധാകരൻ ഖേദം പ്രകടിപ്പിച്ചതോടെ വിവാദത്തിൻ്റെ അധ്യായം അടഞ്ഞു എന്നും ഘടക കക്ഷികളുടെ ആശങ്ക രമ്യമായി പരിഹരിക്കും എന്നും കെ.സി വേണുഗോപാൽ പറഞ്ഞു
എന്നാൽ ഇക്കാര്യത്തിൽ സുധാകരൻ ഖേദം പ്രകടിപ്പിച്ചു കഴിഞ്ഞു എന്നും ഭാവിയിൽ ഇത്തരം പ്രസ്താവനകൾ ഉണ്ടാകില്ല എന്ന് സുധാകരൻ ഉറപ്പ് നൽകി എന്നും താരിക്ക് അൻവർ പറഞ്ഞു.
എന്നാൽ സുധാകരനെതിരെ നടപടി എടുത്തു കഴിഞ്ഞാൽ സുധാകരനും സുധാകരന് ഒപ്പം നിൽക്കുന്ന നേതാക്കളും ബി.ജെ.പിയിലേക്ക് പോകുമോ എന്ന ആശയക്കുഴപ്പവും ഹൈക്കമാൻഡിന് ഉണ്ട്. അതുകൊണ്ടു തന്നെ സുധാകരനെതിരെ നടപടി ഉണ്ടാവാൻ സാധ്യതയില്ല.
