കാസർകോട് പുല്ലൂർ പൊള്ളക്കടയില്‍ യുവതിയെ കാണാനില്ലെന്ന് പരാതി; പോലീസ് കേസെടുത്തു

  • Post category:local news
  • Reading time:1 min read
You are currently viewing കാസർകോട് പുല്ലൂർ പൊള്ളക്കടയില്‍ യുവതിയെ കാണാനില്ലെന്ന് പരാതി; പോലീസ് കേസെടുത്തു

കാസർകോട് : ജില്ലയിലെ പുല്ലൂർ പൊള്ളക്കടയിലെ ആലിങ്കാൽ ഹൗസിൽ ശ്രീധരന്‍റെ മകൾ കെ. അഞ്ജലി (21)യെ ഏപ്രിൽ 19ന് ഉച്ചയ്ക്ക് 1.30 മുതൽ കാണാനില്ലെന്ന പരാതിയിൽ അമ്പലത്തറ പോലീസ് കേസെടുത്തു. 19ന് ഉച്ചയ്ക്ക് 1.30ന് വീട്ടിൽ നിന്നും ഇറങ്ങിപ്പോയി ഇതുവരെ തിരിച്ചു വന്നിട്ടില്ലെന്നാണ് പരാതി. വെളുത്ത നിറം, ഉയരം 167 സെ.മീ.

കാണാതാവുമ്പോൾ കറുപ്പ് നിറത്തിൽ വെള്ളപ്പുള്ളികളോടു കൂടിയ ടോപ്പ്, കറുത്ത പാൻറ് എന്നിവയായിരുന്നു വേഷം. ഒരു ഹാൻഡ് ബാഗും ഷോൾഡർ ബാഗും ഉണ്ടായിരുന്നു. യുവതിയെ കണ്ടുകിട്ടുന്നവർ അടുത്തുളള പോലീസ് സ്റ്റേഷനിലോ അമ്പലത്തറ പോലീസ് സ്റ്റേഷനിലോ അറിയിക്കണം. ഫോൺ: 04672 243200, 9497947275.

0Shares