ആശുപത്രി ലിഫ്റ്റില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി; പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതം

  • Post category:local news / news
  • Reading time:1 min read
You are currently viewing ആശുപത്രി ലിഫ്റ്റില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി; പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതം

കുമ്പള / കാസർകോട്: ആശുപത്രി ലിഫ്റ്റില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പ്രതിയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ആശുപത്രിയിലെ സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളടക്കം പരിശോധിക്കാൻ പൊലീസ് നടപടി തുടങ്ങി. മൂന്ന് ദിവസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബന്ധുവിനെ കാണാന്‍ മാതാവിനൊപ്പം എത്തിയതായിരുന്നു വിദ്യാര്‍ത്ഥിനി.

മാതാവ് മുറിയില്‍ ബന്ധുവിനോട് സംസാരിച്ചു കൊണ്ടിരിക്കെ വിദ്യാര്‍ത്ഥിനി മുറിക്ക് പുറത്തിറങ്ങുകയായിരുന്നു.

സാങ്കല്പിക ചിത്രം

ഈ സമയത്ത് വിദ്യാര്‍ത്ഥിനിയുടെ അടുത്തെത്തിയ ഒരാള്‍ ആശുപത്രിയുടെ ലിഫ്റ്റില്‍ കറങ്ങി വരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി ലിഫ്റ്റില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പിന്നീട് കുട്ടിയോട് നീ പഠിക്കുന്ന സ്‌കൂളില്‍ വരാമെന്നും ഐസ്‌ക്രീമും മറ്റും വാങ്ങിച്ച് തരാമെന്നും പറഞ്ഞ് പ്രലോഭിപ്പിച്ചതായും പരാതിയില്‍ പറയുന്നു.

വിദ്യാര്‍ത്ഥിനി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. പ്രതിയെ കണ്ടെത്താനായി ആശുപത്രിയുടെയും ലിഫ്റ്റിലേയും ക്യാമറകള്‍ പരിശോധിക്കും.

0Shares