
ഭീഷണിപ്പെടുത്തി തന്നെ അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന യുവാവിൻ്റെ പരാതിക്ക് പിന്നാലെ സീരീസിൻ്റെ ടീസര്‍ പുറത്തുവിട്ട് നിര്‍മാതാക്കള്‍. സീരീസിൻ്റെ കരാറില്‍ ധാരണയാവുന്ന ദൃശ്യങ്ങള്‍ അടങ്ങിയ ടീസറാണ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവന്നിരിക്കുന്നത്. 90 ശതമാനം നഗ്നതയാവാമെന്ന് യുവാവുമായി കരാറുണ്ടെന്നാണ് സംവിധായിക അവകാശപ്പെടുന്നത്.
സീരിസില്‍ അഭിനയിച്ച യുവാവ് അടക്കമുള്ള അഭിനേതാക്കള്‍ കുടുംബാംഗങ്ങളുടെ സമ്മതം വാങ്ങിയതാണെന്നും സംവിധായിക പറഞ്ഞു.തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയാണ് ഭീഷണിപ്പെടുത്തി അശ്ലീലചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന് ആരോപിച്ച് ഒടിടി പ്ലാറ്റ്‌ഫോമിനും സംവിധായികയ്ക്കുമെതിരെ രംഗത്തെത്തിയത്.

അശ്ലീല ചിത്രമാണെന്ന് ആദ്യം പറഞ്ഞിരുന്നില്ല. സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ച ശേഷം കരാറില്‍ ഒപ്പുവെപ്പിച്ചു. പിന്നീട് അശ്ലീല ചിത്രമാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി അഭിനയിപ്പിക്കുകയായിരുന്നെന്നാണ് യുവാവിൻ്റെ പരാതി. അരുവിക്കരയിലെ ആളൊഴിഞ്ഞ ഒരു ഫ്ളാറ്റില്‍ വച്ചായിരുന്നു സീരീസിൻ്റെ ചിത്രീകരണം.
മൊബൈല്‍ റേഞ്ച് പോലും സ്ഥലത്തുണ്ടായിരുന്നില്ല. അശ്ലീലചിത്രത്തില്‍ അഭിനയിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞതോടെ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംവിധായിക ആവശ്യപ്പെട്ടെന്നും യുവാവ് പറഞ്ഞു.
