ഉപയോഗിക്കാത്ത കുടിവെള്ളത്തിന് അമിത തുക; വാട്ടർ അതോറിറ്റിക് എതിരെ ജില്ലാ കളക്ടർക്ക് ഗൃഹനാഥൻ്റെ പരാതി

  • Post category:local news / news
  • Reading time:1 min read
You are currently viewing ഉപയോഗിക്കാത്ത കുടിവെള്ളത്തിന് അമിത തുക; വാട്ടർ അതോറിറ്റിക് എതിരെ ജില്ലാ കളക്ടർക്ക് ഗൃഹനാഥൻ്റെ പരാതി

വിദ്യാനഗർ / കാസർകോട്: ഉപയോഗിക്കാത്ത വെള്ളത്തിന് അമിത തുക ബില്ല് നൽകി ഉപഭോക്താവിനെ വാട്ടർ അതോറിറ്റി ബുദ്ധിമുട്ടിക്കുന്നതായി പരാതി. ശക്തമായ വേനലിൽ ആവശ്യത്തിന് വെള്ളം നൽകയില്ലെന്നും പരാതിയിൽ പറയുന്നു. നായന്മാർമൂല, പെരുമ്പള കടവത്ത്, സ ആദിയ മൻസിലിൽ ബി.എം അബ്ദുൽഖാദർ, ഫരീദ പി.എ എന്നിവരാണ് ജില്ലാ കളക്ടർക്ക് പരാതി നൽകിയത്.

കേരളം വാട്ടർ അതോറിറ്റിയുടെ JEC/242/D, JEC/143/D നമ്പർ പ്രകാരം രണ്ടു കുടിവെള്ള കണക്ഷൻ ആണ് ഇവർ ഉപയോഗിക്കുന്നത്. ഇതിൽ ഒരു ഉപഭോക്താവിന് രണ്ടു യൂണിറ്റും മറ്റേയാൾക്ക് നാല് യൂണിറ്റും വെള്ളമാണ് ലഭിച്ചത്. ചാർജ് ഇനത്തിൽ 148 രൂപയാണ് ഇവർക്ക് ആദ്യം ചുമത്തിയത്. എന്നാൽ കമ്പ്യൂട്ടർ ബില്ലിൽ ഇത് 531/-, 1476/- എന്നിങ്ങനെയാണ് ചുമത്തിയിരിക്കുന്നത്.

സാധാരണക്കാരായ തങ്ങൾക്കു അമിതമായ കുടിവെള്ള തുക നക്കാൻ നിർബന്ധിതമാക്കുന്ന വാട്ടർ അതോറിറ്റി ജീവനക്കാരുടെ നടപടി അന്വേഷിക്കണമെന്നും നിയമ നടപടിശികൾക്ക് ശുപാർശ ചെയ്യണമെന്നും ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

0Shares