കൊവിഡ് വാക്‌സിന്‍ എടുക്കാതെ ഓഫീസിലെത്തിയ മൂന്നു ജീവനക്കാരെ പിരിച്ചുവിട്ട് സി.എന്‍.എന്‍

  • Post category:news
  • Reading time:1 min read
You are currently viewing കൊവിഡ് വാക്‌സിന്‍ എടുക്കാതെ ഓഫീസിലെത്തിയ മൂന്നു ജീവനക്കാരെ പിരിച്ചുവിട്ട് സി.എന്‍.എന്‍

കൊവിഡ് വാക്‌സിന്‍ എടുക്കാതെ ഓഫീസിലെത്തിയ മൂന്ന് ജീവനക്കാരനെ സി.എന്‍.എന്‍ നെറ്റ്‌വര്‍ക്ക് പിരിച്ചുവിട്ടു. സി.എന്‍.എന്‍ മേധാവി ജെഫ് സുക്കര്‍ വ്യാഴാഴ്ച ഈ ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയെന്നാണ് വിവരം. ഓഫീസില്‍ അല്ലെങ്കില്‍ പുറത്ത് ജോലി ചെയ്യുന്ന എല്ലാ സി.എന്‍.എന്‍ ജീവനക്കാരും വാക്‌സീന്‍ എടുത്തിരിക്കണമെന്നാണ് സി.എന്‍.എന്‍ പുറത്തിറക്കിയ നിര്‍ദേശം.

ഈ നയത്തില്‍ യാതൊരു ഇളവും നല്‍കില്ലെന്ന് സി.എന്‍.എന്‍ നിയന്തിക്കുന്ന വര്‍ണര്‍ മീഡിയയുടെ സ്‌പോര്‍ട്‌സ് ആന്റ് ന്യൂസ് ഡയറക്ടറായ ജെഫ് സുക്കര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. വാക്‌സിന്‍ സംബന്ധിച്ച് സി.എന്‍.എന്‍ മെമ്മോ നേരത്തെ എ.പി പുറത്തുവിട്ടിരുന്നു.

അതേ സമയം വാക്‌സീന്‍ എടുക്കാത്തതിന് പിരിച്ചുവിട്ട ജീവനക്കാരുടെ വിവരങ്ങളോ, അവര്‍ എന്തായാണ് ജോലി ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങള്‍ പുറത്തുവിടാന്‍ സി.എന്‍.എന്‍ തയ്യാറായിട്ടില്ല. സി.എന്‍.എന്‍ അവരുടെ ഓഫീസുകള്‍ പൂര്‍ണ്ണമായും ഇപ്പോള്‍ തുറന്നിരിക്കുകയാണ്. നാലില്‍ മൂന്ന് ജീവനക്കാരും ഇപ്പോള്‍ ഓഫീസില്‍ എത്തി തന്നെ ജോലി ചെയ്യുന്നുണ്ട്.

0Shares