മുഖ്യമന്ത്രിയുടെ മകള്‍ വീണ വിവാഹിതയാകുന്നു; വരന്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്

  • Post category:news
  • Reading time:1 min read
You are currently viewing മുഖ്യമന്ത്രിയുടെ മകള്‍ വീണ വിവാഹിതയാകുന്നു; വരന്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിവാഹിതയാകുന്നു. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസാണ് വരന്‍. ജൂണ്‍ 15-ന് ലളിതമായി നടത്തുന്ന വിവാഹചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും പങ്കെടുക്കുക. അതേസമയം, വിവാഹ രജിസ്‌ട്രേഷന്‍ കഴിഞ്ഞു. വീണ ഐ.ടി മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്.

എസ്. എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ മുഹമ്മദ് റിയാസ് ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന നേതൃത്വത്തിലൂടെയാണ് ദേശീയ അധ്യക്ഷ സ്ഥാനത്ത് എത്തിയത്. കോഴിക്കോട്‌ ഫറൂഖ്‌ കോളജിലും കോഴിക്കോട്‌ ലോ കോളെജിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ റിയാസ്‌ 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് നിന്ന് മത്സരിച്ചിരുന്നു. രണ്ടുപേരുടെയും രണ്ടാം വിവാഹമാണിത്.

0Shares