മുഖ്യമന്ത്രിയും മറ്റ് സംസ്ഥാന മന്ത്രിമാരും അവരുടെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കാന്‍ തയ്യാറായാല്‍ എന്‍റെ പെന്‍ഷനും നല്‍കാം: മേജര്‍ രവി

  • Post category:news
  • Reading time:1 min read
You are currently viewing മുഖ്യമന്ത്രിയും മറ്റ് സംസ്ഥാന മന്ത്രിമാരും അവരുടെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കാന്‍ തയ്യാറായാല്‍ എന്‍റെ പെന്‍ഷനും നല്‍കാം: മേജര്‍ രവി

സംസ്ഥാനത്തെ വാക്‌സിന്‍ ചലഞ്ചിന്‍റെ ഭാഗമായി മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും തങ്ങളുടെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തയ്യാറായാല്‍ താനും പെന്‍ഷന്‍ സംഭാവന ചെയ്യാന്‍ തയ്യാറാണെന്ന് അറിയിച്ച് സംവിധായകന്‍ മേജര്‍ രവി.

വാക്‌സിന്‍ വിതരണം സുഗമമാക്കുന്നതിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജനങ്ങള്‍ സംഭാവന നല്‍കുന്ന വാക്‌സിന്‍ ചലഞ്ച് കഴിഞ്ഞ ദിവസങ്ങളിലാണ് ആരംഭിച്ചത്. വാക്‌സിന്‍ ചാലഞ്ചില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്നും ഇത് താനൊരു ചാലഞ്ചായി മുന്നോട്ടുവെയ്ക്കുകയാണെന്നും ഫേസ്ബുക്ക് ലൈവിലൂടെ മേജര്‍ രവി പറഞ്ഞു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളത്തിന്‍റെ നിശ്ചിത ശതമാനം ദുരിതാശ്വാസനിധിയിലേക്ക് എടുക്കുന്നുണ്ടെങ്കിലും ഈ ഉത്തരവ് പുറപ്പെടുവിക്കുന്ന മന്ത്രിമാരോടും എം.എല്‍.എമാരോടും താന്‍ തിരിച്ചൊരു ചാലഞ്ച് വെയ്ക്കുകയാണെന്ന് അദ്ദേഹം പറയുന്നു.

0Shares