അന്വേഷണ ഏജന്‍സികളുടെ ലക്ഷ്യം മുഖ്യമന്ത്രി; ഇത് അനുവദിച്ച് കൊടുക്കില്ല; പ്രതിഷേധം കനപ്പിക്കാന്‍ സി.പി.എം

  • Post category:news
  • Reading time:1 min read
You are currently viewing അന്വേഷണ ഏജന്‍സികളുടെ ലക്ഷ്യം മുഖ്യമന്ത്രി; ഇത് അനുവദിച്ച് കൊടുക്കില്ല; പ്രതിഷേധം കനപ്പിക്കാന്‍ സി.പി.എം

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സി.പി.എം രംഗത്ത് . അന്വേഷണങ്ങള്‍ രാഷ്ട്രീയ പ്രേരിതം ആകുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. അന്വേഷണ ഏജന്‍സികളുടെ ലക്ഷ്യം മുഖ്യമന്ത്രിയാണ്.ഇത് അനുവദിച്ചു കൊടുക്കില്ല.

ഈ മാസം 16 ന് ഇടതുമുന്നണിയുടെ ആഭിമുഖ്യത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കും.സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് ഇതിന്‍റെ സൂചനയാണ് . ഇത് തുറന്നുകാട്ടാനും പ്രതിരോധിക്കാനും നടപടി വേണമെന്നും സി.പി.എം സെക്രട്ടേറിയറ്റില്‍ ആവശ്യമുയര്‍ന്നു.

0Shares