
സ്‌ക്കൂട്ടറിൽ സഞ്ചരിക്കവേ കാട്ടുപന്നിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു. കാസർകോട് കാവുങ്കാൽ സ്വദേശി കുഞ്ഞമ്പുനായർ(60) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. സ്‌ക്കൂട്ടറിൽ കർമ്മംതൊടിയിൽ സഞ്ചരിക്കവേ കാട്ടുപന്നി വന്ന് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ദൂരേക്ക് തെറിച്ചുവിണ കുഞ്ഞമ്പുനായർക്ക് തലയ്ക്ക് പരിക്കേറ്റിരുന്നു. കുഞ്ഞമ്പു നായരെ ആദ്യം കാസര്‍കോട്ടുള്ള നായനാർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ മംഗളുരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വൈകിട്ടോടെ മരണം സംഭവിച്ചു.
ഇടിയുടെ ആഘാതത്തിൽ കാട്ടുപന്നി ചത്തു. പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. അതേസമയം വന്യമൃഗശല്യം തടയുന്നതിന് സംസ്ഥാന സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 204 ജനജാഗ്രത സമിതികൾ തയ്യാറാക്കി. വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിൽ സൗരോർജ്ജ കമ്പിവേലിയും കിടങ്ങുകളും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വനം വന്യജീവി വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു.വന്യജീവികളുടെ ആവാസ വ്യവസ്ഥ വലിയ ഭീഷണിനേരിടുകയാണ്. സംസഥാനത്ത് 228 ജീവികൾ വംശനാശഭീഷണി നേരിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
