കൊവിഡ്-19യുടെ രണ്ടാം വരവിലും മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുന്നത് ആവര്‍ത്തിക്കുന്നു: കെ. സുരേന്ദ്രന്‍

  • Post category:news
  • Reading time:1 min read
You are currently viewing കൊവിഡ്-19യുടെ രണ്ടാം വരവിലും മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുന്നത് ആവര്‍ത്തിക്കുന്നു: കെ. സുരേന്ദ്രന്‍

കൊവിഡ്-19യെ പ്രതിരോധിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള നിലപാടുകളെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്ത്.കൊവിഡ്-19യുടെ രണ്ടാം വരവിലും മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുന്നത് ആവര്‍ത്തിക്കുകയാണെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

ഓഖിയുടെ സമയത്തും, പ്രവാസികളെ തിരികെ എത്തിക്കുന്നതിനും മഹാ പ്രളയ കാലത്തും രാഷ്ട്രീയം കളിച്ചയാളാണ് മുഖ്യമന്ത്രി.പൊതുജനം കഴുതയാണെന്ന് കരുതരുതെന്നും, ആ പേര് ചേരുക മുഖ്യമന്ത്രിക്കാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഓരോ പ്രശ്നം കഴിയുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപിന്തുണ വര്‍ദ്ധിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

0Shares