
സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ച മൂന്ന് പേരും കാസര്‍കോട് ജില്ലയില്‍ നിന്നാണ്. എന്നാല്‍ 15 പേര്‍ രോഗവിമുക്തരായി ആശുപത്രി വിട്ടതായും മുഖ്യമന്ത്രി പറഞ്ഞു. സമ്പര്‍ക്കം മൂലമാണ് മൂന്ന് പേര്‍ക്കും രോഗം ബാധിച്ചത്.

15 പേർക്ക് നെഗറ്റീവുമാണ്. ഇതുവരെ 450 പേർക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. അതിൽ 116 പേർ ഇപ്പോൾ ചികിത്സയിലാണ്. 21725 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 21241 പേർ വീടുകളിലും 452 പേർ ആശുപത്രിയിലുമാണ്. 144 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
21941 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 21830 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന നാല് മാസം പ്രായമായ കുട്ടി കോവിഡ് ബാധിച്ച് മരിച്ചത് ജന്മനാ ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്ന കുട്ടിയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
