
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം തിങ്കളാഴ്ച മുതല്‍ നടക്കും.എന്നാല്‍ ഒന്നിടവിട്ട ദിവസങ്ങളിലാകും ഇനി വാര്‍ത്താ സമ്മേളന നടത്തുക. വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചതിനെ കുറിച്ച് വളച്ചൊടിച്ച വ്യാഖ്യാനങ്ങള്‍ വന്നതിനെ തുടര്‍ന്നാണ് വാര്‍ത്താ സമ്മേളനം നടത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

കോവിഡ് അവലോകന യോഗങ്ങള്‍ ഉള്ള ദിവസം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്തും. സംസ്ഥാനത്ത് രോഗം നിയന്ത്രണവിധേയമാകുന്ന സാഹചര്യത്തിലാണ് ദിവസേനയുള്ള വാര്‍ത്താ സമ്മേളനം വേണ്ടെന്ന് മുഖ്യമന്ത്രി തീരുമാനിച്ചത്. റിവ്യു യോഗത്തിന്‍റെ തൊട്ടുപിന്നാലെയാണ് വാര്‍ത്താസമ്മേളനം നടത്തുന്നത്.
റിവ്യു യോഗം ചേരാത്ത ഞായറാഴ്ചകളിലും മറ്റും വാര്‍ത്താസമ്മേളനങ്ങളും ഉണ്ടാകാറില്ല. തിങ്കളാഴ്ചയാണ് അടുത്ത റിവ്യു യോഗം നിശ്ചയിച്ചിട്ടുള്ളത്.കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയാനുള്ള മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ആ യോഗത്തിനുശേഷം ഉണ്ടാവും.
