കാര്യങ്ങള്‍ മോദി താല്‍പര്യത്തോടെ കേട്ടു; കെറെയിലിനോട് കേന്ദ്രത്തിന് അനുഭാവപൂര്‍വമായ നിലപാട്; അനുമതി വേഗത്തില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing കാര്യങ്ങള്‍ മോദി താല്‍പര്യത്തോടെ കേട്ടു;  കെറെയിലിനോട് കേന്ദ്രത്തിന് അനുഭാവപൂര്‍വമായ നിലപാട്; അനുമതി വേഗത്തില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി

കെറെയില്‍ പദ്ധതിയോട് കേന്ദ്രസര്‍ക്കാരിന് അനുഭാവപൂര്‍വമായ നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതീക്ഷ നല്‍കിയ കൂടിക്കാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഇന്ന് നടന്നതെന്നും പദ്ധതി സംബന്ധിച്ച കാര്യങ്ങള്‍ അദ്ദേഹം താല്‍പര്യത്തോടെ കേട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെറെയില്‍ പദ്ധതിക്ക് കേന്ദ്രത്തിൻ്റെ അനുമതി വേഗത്തില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഷയം സംബന്ധിച്ച് റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച നടത്താമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. പദ്ധതിയോട് അനുഭാവ നിലപാട് പ്രകടിപ്പിച്ചതില്‍ പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. കെറെയില്‍ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാറിൻ്റെ പിന്തുണ തേടിയാണ് മുഖ്യമന്ത്രി പിണറായി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

പാര്‍ലമെന്റ് ഹൗസിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വച്ചായിരുന്നു ഇരുപത് മിനിറ്റോളം നീണ്ടു നിന്ന കൂടിക്കാഴ്ച നടന്നത്. ചീഫ് സെക്രട്ടറിയും രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. രാജ്യതലസ്ഥാനത്തും സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നതിനിടെ ആയിരുന്നു കൂടിക്കാഴ്ച.സില്‍വര്‍ലൈനെതിരായ സമരം ശക്തമാകുമ്പോള്‍ കേന്ദ്രാനുമതി വേഗത്തിലാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ കണ്ടത് എന്നത് കൂടിക്കാഴ്ചയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

0Shares