‘മുഖ്യമന്ത്രി അനാവശ്യമായ പിന്തുണ നൽകി’; നാക്കുടക്കിയത് മന്ത്രി വി. ശിവൻകുട്ടിക്ക് പാരയായി

  • Post category:news
  • Reading time:1 min read
You are currently viewing ‘മുഖ്യമന്ത്രി അനാവശ്യമായ പിന്തുണ നൽകി’; നാക്കുടക്കിയത് മന്ത്രി വി. ശിവൻകുട്ടിക്ക് പാരയായി

വാർത്താസമ്മേളനത്തിനിടെ നാക്കുടക്കിയത് മന്ത്രി വി.ശിവൻകുട്ടിക്ക് പാരയായി. എസ്.എസ്.എൽ.സി. ഫലപ്രഖ്യാപനവേളയിൽ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിക്കവേയാണ് വിദ്യാഭ്യാസ മന്ത്രിക്ക് അബദ്ധം പറ്റിയത്.

മുഖ്യമന്ത്രി ആവശ്യമായ പിന്തുണ നൽകി എന്ന് പറയുന്നതിന് പകരം അനാവശ്യമായ പിന്തുണ എന്നായിരുന്നു വി ശിവൻകുട്ടി പറഞ്ഞത്. ‘പരീക്ഷാ നടത്തിപ്പ് മുതൽ ഡൽഹിക്ക് പോകുന്നതിന് മുമ്പ് വരെ മുഖ്യമന്ത്രി ഇടപെടുകയും അനാവശ്യമായ പിന്തുണയും സഹായവും നൽകിയിരുന്നു’ എന്നായിരുന്നു മന്ത്രിയുടെ പരാമർശം.

ഏതായാലും നാക്കുടക്കിയത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടില്ലെങ്കിലും ട്രോൾൻമാർ കയ്യോടെ കണ്ടുപിടിച്ചിട്ടുണ്ട്. കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയിൽ ഇത്തരത്തിൽ അബദ്ധം പറ്റിയിരുന്നത് തിരുവഞ്ചൂർ രാധാകൃഷ്ണനായിരുന്നു. ഇത്തവണത്തെ വിദ്യാഭ്യാസ മന്ത്രി അടുത്ത തിരുവഞ്ചൂർ ആകുമോയെന്നാണ് ട്രോൾന്മാരുടെ ചോദ്യം.

0Shares