അമ്പലത്തറ സ്നേഹാലയത്തിലെ അന്തേവാസികൾക്ക് വസ്ത്രങ്ങൾ; ജനമൈത്രി പോലിസ്- ട്രോമകെയർ വളണ്ടിയർമാർ മാതൃകയായി

  • Post category:local news
  • Reading time:1 min read
You are currently viewing അമ്പലത്തറ സ്നേഹാലയത്തിലെ അന്തേവാസികൾക്ക് വസ്ത്രങ്ങൾ; ജനമൈത്രി പോലിസ്- ട്രോമകെയർ വളണ്ടിയർമാർ മാതൃകയായി

നീലേശ്വരം / കാസർകോട്: നീലേശ്വരം ജനമൈത്രി പോലിസ്- ട്രോമ കെയർ വളണ്ടിയർമാർ ശേഖരിച്ച വസ്ത്രങ്ങൾ കാഞ്ഞങ്ങാട് അമ്പലത്തറ സ്നേഹാലയത്തിലെ അന്തേവാസികൾക്ക് വിതരണം ചെയ്തു.സമൂഹത്തിൽ ഒറ്റപ്പെട്ടുപോയ ഒരുപാട് പേരെ അമ്പലത്തറ സ്നേഹാലയത്തിൽ നീലേശ്വരം ജനമൈത്രി പോലീസ് എത്തിച്ചിട്ടുണ്ട്.

ഈ കൊറോണക്കാലത്ത് അന്തേവാസികൾക്ക് വസ്ത്രങ്ങൾ കുറവാണെന്ന് അധികൃതർ അറിയിച്ച പ്രകാരം നീലേശ്വരം ജനമൈത്രീ ട്രോമാകെയർ വളണ്ടിയർമാർ ശേഖരിച്ച വസ്ത്രങ്ങളാണ് അമ്പലത്തറ സ്നേഹാലയത്തിൽ എത്തിച്ചത്. നീലേശ്വരം ജനമൈത്രി ട്രോമകെയർ വളണ്ടിയർ ടീം നിരവധി സാമൂഹിക സേവനങ്ങൾ ചെയ്തു സമൂഹത്തിന് മാതൃകയാകുന്ന ഈ അവസരത്തിൽ അശരണരായവർക്ക് തുണയേകാൻ സാധിച്ചത് അഭിനന്ദനാർഹമായ പ്രവർത്തനമാണെന്ന് നീലേശ്വരം ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ പ്രദീപൻ പിലിക്കോട് അഭിപ്രായപ്പെട്ടു. ജനമൈത്രീ ബീറ്റ് ഓഫീസർ ഷൈലജ.എം ട്രോമാകെയർ വളണ്ടിയർ ഷാജി പുറത്തേക്കൈ തുടങ്ങിയ ട്രോമകെയർ വളണ്ടിയർമാർ സംബന്ധിച്ചു.

0Shares