
കാസർകോട്: സംസ്ഥാന സര്‍ക്കാരിൻ്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കാസര്‍കോട് ജില്ലയില്‍ മെയ് 3 മുതല്‍ 9 വരെ കാഞ്ഞങ്ങാട് ആലാമിപ്പള്ളി ബസ്സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിക്കുന്ന പ്രദര്‍ശന വിപണനമേളയുടെ പ്രചരണാര്‍ത്ഥം ഏപ്രില്‍ 19 ന് ക്ലീന്‍ കാസര്‍കോട് ദിനമായി ആചരിക്കുന്നു. എല്ലാ ഓഫീസുകളും വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് സമ്പൂര്‍ണ്ണ ശുചീകരണ പരിപാടി സംഘടിപ്പിക്കാന്‍ ജില്ലാതല സംഘാടക സമിതി തീരുമാനിച്ചു.

എല്ലാ ഓഫീസും പരിസരവും പൊതു ഇടങ്ങളും അന്നേ ദിവസം ശുചീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. മാലിന്യങ്ങള്‍ അഴകുന്നവയും അഴുകാത്തവയുമായി തരംതിരിച്ച് ശേഖരിക്കുകയും, അഴുകുന്നവ കുഴികമ്പോസ്റ്റ് ഉണ്ടാക്കി അതില്‍ നിക്ഷേപിക്കുകയും അഴുകാത്തവ സമയബന്ധിതമായി ക്ലീന്‍ കേരള കമ്പനിയ്‌ക്കോ അല്ലെങ്കില്‍ മറ്റു സ്‌ക്രാപ്പ് വ്യാപാരികള്‍ക്കോ കൈമാറണം.
എല്ലാ ഓഫീസുകളിലും ശുചീകരണ സമയത്ത് ‘രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിൻ്റെ ഒന്നാം വാര്‍ഷികംഎൻ്റെ കേരളം പ്രദര്‍ശന വിപണന മേള 2022 മെയ് 3 മുതല്‍ 9 വരെ കാഞ്ഞങ്ങാട് അലാമിപ്പള്ളി ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഏവര്‍ക്കും സ്വാഗതം’ എന്ന ബാനറും കൂടി പ്രദര്‍ശിപ്പിക്കണം. ജില്ലാ ശുചിത്വമിഷന്‍, യുവജന ക്ഷേമ ബോര്‍ഡിൻ്റെ ടീം കേരള, യൂത്ത് ക്ലബ്ബുകള്‍ എന്നിവയുമായി സഹകരിച്ചാണ് സമ്പൂര്‍ണ ശുചീകരണ പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുമായി എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അറിയിച്ചു.
