
രാജിവച്ച മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥനോട് കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ അടിയന്തരമായി ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന് കേന്ദ്രം. അതേസമയം സന്നദ്ധപ്രവര്‍ത്തകനായി സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കാമെങ്കിലും ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ കഴിയില്ലെന്ന് കണ്ണന്‍ മറുപടി നല്‍കി.

തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുന്നത് കൂടുതല്‍ ദ്രോഹിക്കാനും വായടപ്പിക്കാനുമാണെന്ന് കണ്ണന്‍ ട്വിറ്ററില്‍ കുറിച്ചു. ദാദ്ര നാഗര്‍ ഹവേലി ഊര്‍ജ സെക്രട്ടറി സ്ഥാനത്തു നിന്നാണ് കഴിഞ്ഞ ഓഗസ്റ്റില്‍ കണ്ണന്‍ രാജി വച്ചത്. എന്നാല്‍ രാജി ഇതുവരെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. അപേക്ഷ അംഗീകരിച്ചാല്‍ മാത്രമേ രാജി പ്രാബല്യത്തില്‍ വരൂ എന്നും സര്‍ക്കാര്‍ കണ്ണനയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
