
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി പൊന്നാനി കേന്ദ്രത്തിൽ (ഐ.സി.എസ്.ആർ) യു.പി.എസ്.സി 2022ൽ നടത്തുന്ന സിവിൽ സർവീസസ് പരീക്ഷയ്ക്കുള്ള പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. www.kscsa.org ൽ ഏപ്രിൽ 30 വൈകീട്ട് അഞ്ച് വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 200 രൂപയാണ് അപേക്ഷാഫീസ്.
പ്രവേശനപരീക്ഷ മെയ് 9ന് രാവിലെ 11 മുതൽ ഉച്ച ഒരു മണി വരെ സിവിൽ സർവീസ് അക്കാദമിയുടെ, പൊന്നാനി ഈശ്വരമംഗലം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ നടക്കും. 2021 ജൂൺമാസത്തിൽ ക്ലാസുകൾ ആരംഭിക്കും.

പാലോളി കമ്മറ്റി റിപ്പോർട്ടിന്‍റെ ശുപാർശപ്രകാരം സ്ഥാപിതമായ കേന്ദ്രത്തിലെ 50% സീറ്റുകൾ മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 10 ശതമാനം സീറ്റുകൾ എസ്.ടി/എസ്.ടി വിഭാഗക്കാർക്കുമായി സംവരണം ചെയ്തിട്ടുണ്ട്. ഇവർക്ക് ട്യൂഷൻഫീസ് സൗജന്യമാണ്.
ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട വിലാസം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആന്റ റിസർച്ച്, കരിമ്പന, ഈശ്വരമംഗലം പി. ഒ, പൊന്നാനി, പിൻ-679573
ഫോൺ: 0494 2665489, 9287555500, 9846715386, 9645988778, 9746007504.
