
കാസർകോട്: ഗാന്ധി ജയന്തിയോടനുബന്ധിച്ച് സിവിൽ ഡിഫെൻസ് അംഗങ്ങൾ മുഖാന്തരം സ്മാർട്ട് മെഡികെയർ നൽക്കുന്ന കിടപ്പിലായ രോഗികൾക്കുള്ള 25000 രൂപ വിലമതിക്കുന്ന മരുന്നുകളും മറ്റ് അനുബന്ധ സാധനങ്ങളും കാസർകോട് ഡിസ്റ്റിക് ഫയർ ഓഫീസർ ഹരിദാസ് സിവിൽ ഡിഫെൻസ് അംഗങ്ങൾക്ക് നൽകി ഉദ്ഘാടനം ചെയ്തു.

അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ജോസ് , ഫയർ & റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) രമേശശ്, ഫയർ സ്റ്റേഷനിലെ മറ്റ് സേനാംഗങ്ങളും പങ്കെടുത്തു. തുടർന്ന് സിവിൽ ഡിഫെൻസ് അംഗങ്ങളായ ഹക്കീം, പ്രിൻസ്ഹർഷാദ് എം.,
ഷഹീൻ തളങ്കര, റിയാസ് കുന്നിൽ എന്നിവർ ചേർന്ന് നഗരത്തിലെ അനാഥർക്ക് ഉച്ച ഭക്ഷണം നൽകുകയും
കിടപ്പിലായ രോഗികൾക്ക് മരുന്നുകൾ നൽകുകയും അവർകുള്ള ചികിത്സയ്ക്കുള്ള എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കും ചെയ്തു.
