
കാസര്‍കോട്: കോവിഡ്കാല പ്രവര്‍ത്തനങ്ങളില്‍ കരുതലായി ഫയര്‍ ആന്റ് റെസ്‌ക്യൂ കീഴില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ ഡിഫന്‍സ് ഫോഴ്സും. ഫയര്‍ ആന്റ് റെസ്‌ക്യൂവിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഇവരും പങ്കാളികളാണ്. ജില്ലാ അതിര്‍ത്തിയിലെ അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനം മുതല്‍ റേഷന്‍ വാങ്ങി നല്‍കുന്നത് വരെ നീളുന്നു ഇവരുടെ പ്രവര്‍ത്തനമേഖല. സംസ്ഥാനത്ത് മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗത്തിന്‍റെ ജീവന്‍ രക്ഷ മരുന്നുകളുടെ ശേഖരണ – വിതരണ ശൃംഖലയിലെ മുഖ്യ കണ്ണികളാണിവര്‍.
രോഗികളുടെ മരുന്ന് വിവരങ്ങള്‍ കൈമാറാനും ഫയര്‍ ഓഫീസികളില്‍ എത്തുന്ന മരുന്നുകള്‍ രോഗികളിലെത്തിക്കാനും സിവില്‍ ഡിഫന്‍സ് ഫോഴ്സും സഹായിക്കുന്നു. സ്റ്റേഷന്‍ പരിധിയിലെ എല്ലാ അണുവിമുക്തമാക്കല്‍ പ്രവര്‍ത്തനത്തില്‍ ഇവരും പങ്കാളികളാണ്. സാമൂഹിക അടുക്കളയുടെ പ്രവര്‍ത്തനത്തിലും ഭക്ഷ്യ ധാന്യകിറ്റുകളുടെ പാക്കിംഗിനും വിതരണത്തിനും ഇവരുണ്ട്. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ ഫയര്‍സ്റ്റേഷനു കീഴിലുള്ള സിവില്‍ ഡിഫന്‍സ് ഫോഴ്സാണ് അംഗങ്ങളാണ് രാവും പകലും പ്രവര്‍ത്തനസജ്ജരായിരിക്കുന്നത്.

സിവില്‍ ഡിഫന്‍സ് ഫോഴ്സിന്‍റെ പ്രവര്‍ത്തനങ്ങള്‍ തികച്ചും സേവനം മാത്രമാണ്. ഡിസംബര്‍ മാസത്തില്‍ ട്രെയിങ് ആരംഭിച്ച നൂറോളം സിവില്‍ ഡിഫന്‍സ് അംഗങ്ങളാണ് ഇപ്പോള്‍ ജില്ലയില്‍ കര്‍മ്മ നിരതരായിരിക്കുന്നത്. കോവിഡ് കാലത്ത് ഫയര്‍ ഫോഴ്സിന്‍റെ നേതൃത്വത്തിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ശക്തമായി മുന്നോട് കൊണ്ടു പോകുന്നതില്‍ സിവില്‍ ഡിഫന്‍സിന്‍റെ പങ്ക് വലുതാണെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ ബി. രാജ് പറഞ്ഞു.
