
കൊച്ചി: പുരാവസ്‌തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് സിവില്‍ കേസാണെന്ന് അദ്ദേഹത്തിൻ്റെ അഭിഭാഷകന്‍ എം.ജി ശ്രീജിത്ത്.
260/2021 നമ്പര്‍ ആയി രജിസ്റ്റര്‍ ചെയ്‌ത സിവില്‍ തര്‍ക്കമാണ് യാക്കൂബ് എന്നയാളും മോന്‍സണ്‍ മാവുങ്കലും തമ്മിലുള്ള കേസ്. നാല് കോടി രൂപ മോന്‍സണ്‍ മാവുങ്കല്‍ നല്‍കാമെന്ന് എഗ്രിമെണ്ട് ഉണ്ടായിരുന്നു. ഇത് പാലിക്കാതെ വന്നതോടെ അദ്ദേഹം സിവില്‍ കേസ് നല്‍കി. എന്നാല്‍ ഇതില്‍ ക്രിമിനല്‍ കേസാണ് ക്രൈംബ്രാഞ്ച് എടുത്തിരിക്കുന്നത്.

ഈ കേസില്‍ മോന്‍സണിനെതിരെ യാക്കൂബ് സിവില്‍ കേസ് നല്‍കുകയും അദ്ദേഹത്തിൻ്റെ വസ്‌തുതകള്‍ കണ്ടുകെട്ടുകയും ചെയ്‌തിരുന്നു. ഈ യാക്കൂബ് തന്നെ മറ്റൊരു പരാതിക്കാരനായ അനൂപ് മുഹമ്മദിനെതിരെ പരാതി നല്‍കുകയും അദ്ദേഹത്തിൻ്റെ സ്വത്ത് കണ്ടുകെട്ടാന്‍ ഉത്തരവ് നേടുകയും ചെയ്തിട്ടുണ്ട് മോന്‍സണില്‍ നിന്നു പിടിച്ചെടുത്ത സ്വത്ത് അനൂപിനാണ് ലഭിച്ചതെന്നാണ് പരാതി.
കേസില്‍ പരാതിക്കാര്‍ ആവശ്യപ്പെടുന്ന പോലെ സി.ബി.ഐ അന്വേഷണം വേണമെന്നാണ് മോന്‍സൻ്റെ ആവശ്യം. മോന്‍സണ്‍ ജയില്‍ സൂപ്രണ്ട് മുഖാന്തരം ഇ.ഡിക്ക് പരാതി നല്‍കിയിട്ടുണ്ട്. 2019ലെ ഡയറി ഇ.ഡിക്ക് കൈമാറിയിട്ടുണ്ട്. അതില്‍ എല്ലാ പ്രമുഖരുടെയും പേരുകളുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞൂ.
