പ്രശസ്തിക്ക് വേണ്ടി മരുന്നുകൾ കയറ്റി അയക്കുന്നതിൽ വിരോധമില്ല; ആദ്യം മരുന്ന് ലഭ്യമാക്കേണ്ടത് രാജ്യത്തെ പൗരന്മാർക്ക്: മമത ബാനര്‍ജി

  • Post category:news
  • Reading time:1 min read
You are currently viewing പ്രശസ്തിക്ക് വേണ്ടി മരുന്നുകൾ കയറ്റി അയക്കുന്നതിൽ വിരോധമില്ല; ആദ്യം മരുന്ന് ലഭ്യമാക്കേണ്ടത് രാജ്യത്തെ പൗരന്മാർക്ക്: മമത ബാനര്‍ജി

കൊവിഡ് പ്രതിരോധ വാക്‌സീൻ വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നത് പ്രശസ്തിക്ക് വേണ്ടിയെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മരുന്നുകൾ കയറ്റി അയക്കുന്നതിൽ വിരോധമില്ല, എന്നാൽ ആദ്യം മരുന്ന് ലഭ്യമാക്കേണ്ടത് രാജ്യത്തെ പൗരന്മാർക്കാണെന്നും മമത പറഞ്ഞു.

രാജ്യത്ത് റെംഡിസിവിറിന്‍റെയും ഓക്‌സിജന്റേയും ദൗർലഭ്യം ഉണ്ട്. രാജ്യത്ത് മരുന്നുക്ഷാമവും ഉണ്ട്. എന്നാൽ സർക്കാർ മരുന്നുകൾ കയറ്റി അയക്കുന്നു. പ്രശസ്തിക്ക് വേണ്ടിയാണ് മരുന്ന് കയറ്റി അയക്കുന്നതെന്നും മമത ബാനർജി പരിഹസിച്ചു. വാക്‌സിൻ, ഓക്‌സിജൻ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് വീണ്ടും മമത ബാനർജി കത്ത് അയച്ചു.

0Shares