ശരിഅത്ത് നിയമത്തിനെതിര് എന്ന് പരാതി; കുവൈത്തില്‍ മാളില്‍ നിന്ന് ക്രിസ്മസ് ട്രീ നീക്കം ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing ശരിഅത്ത് നിയമത്തിനെതിര് എന്ന് പരാതി;  കുവൈത്തില്‍ മാളില്‍ നിന്ന് ക്രിസ്മസ് ട്രീ നീക്കം ചെയ്തു

ശരിഅത്ത് നിയമത്തിനെതിരായ പരാതിയെ തുടർന്ന് കുവൈറ്റിലെ മാളിൽ നിന്ന് ക്രിസ്മസ് ട്രീ അധികൃതർ നീക്കം ചെയ്തതായി റിപ്പോർട്ട്. ക്രിസ്മസ് ട്രീ സ്ഥാപിച്ചത് ഇസ്‌ലാമിനും ശരീഅത്ത് നിയമത്തിനും കുവൈത്തിൻ്റെ പാരമ്പര്യത്തിനും എതിരാണെന്നായിരുന്നു രാജ്യത്തെ നിരവധി പൗരന്മാര്‍ ഓണ്‍ലൈന്‍ വഴി പരാതി നല്‍കിയതെന്ന് കുവൈത്തി പോര്‍ട്ടലായ അല്‍ മജ്‌ലിസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല. ഇക്കഴിഞ്ഞ ആഗസ്റ്റില്‍ പുരാതന ഗ്രീക്ക് ദേവതയായ ആഫ്രൊഡൈറ്റിൻ്റെ പ്രതിമയും നിരവധി ഓണ്‍ലൈന്‍ പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് രാജ്യത്ത് നീക്കം ചെയ്തിരുന്നു.

പ്രണയത്തിൻ്റെയും സൗന്ദര്യത്തിൻ്റെയും ദേവതയായ ആഫ്രൊഡൈറ്റിൻ്റെ പ്രതിമയും ഒരു ഷോപ്പിങ്ങ് മാളിലായിരുന്നു സ്ഥാപിച്ചത്. പരാതികളെത്തുടര്‍ന്ന് കുവൈത്ത് മിനിസ്ട്രി ഓഫ് കൊമേഴ്‌സ് ആയിരുന്നു പ്രതിമ നീക്കം ചെയ്തത്.

0Shares