തെറ്റ് തിരുത്താന്‍ തയ്യാറാവണം; ഇന്ത്യയുടെ മൊബൈല്‍ ആപ്പ് നിരോധന തീരുമാനത്തെ ശക്തമായി എതിര്‍ത്ത് ചൈന

  • Post category:news
  • Reading time:1 min read
You are currently viewing തെറ്റ് തിരുത്താന്‍ തയ്യാറാവണം; ഇന്ത്യയുടെ മൊബൈല്‍ ആപ്പ് നിരോധന തീരുമാനത്തെ ശക്തമായി എതിര്‍ത്ത് ചൈന

മൊബൈല്‍ ആപ്പുകള്‍ നിരോധിക്കാനുളള ഇന്ത്യയുടെ തീരുമാനത്തെ ശക്തമായി എതിര്‍ക്കുന്നുവെന്ന് ചൈന. ചൈനീസ് നിക്ഷേപകരുടെയും സേവന ദാതാക്കളുടെയും നിയമപരമായ താല്‍പര്യങ്ങളെ ഹനിക്കുന്നതാണ് ഇന്ത്യയുടെ തീരുമാനമെന്നും ഇന്ത്യ തെറ്റുതിരുത്താന്‍ തയ്യാറാകണമെന്നും ചൈനീസ് വ്യവസായ മന്ത്രാലയ വക്താവ് ഗയോ ഫെങ് പറഞ്ഞു.

ജനപ്രിയ വിഡീയോ ഗെയിം പബ്ജി ഉള്‍പ്പടെയുളള 118 ചൈനീസ് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. ഇന്ത്യ-ചൈന സംഘര്‍ഷം വീണ്ടും തലപൊക്കുന്ന സാഹചര്യത്തില്‍ ഐ.ടി.നിയമത്തിന്‍റെ 69 എ പ്രകാരം രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടി.

ഗെയിം ആപ്പുകളായ കാംകാര്‍ഡ്, ബെയ്ഡു, കട്കട്, ട്രാന്‍സെന്‍ഡ് തുടങ്ങിയവയും നിരോധിച്ചവയുടെ കൂട്ടത്തിലുണ്ട്. ടിക് ടോക് അടക്കം നേരത്തേ 50 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു. എന്നാല്‍, രാജ്യത്തിന്‍റെ സുരക്ഷയ്ക്കും ജനങ്ങളുടെ സ്വകാര്യതയ്ക്കും ദോഷം ചെയ്യുന്ന ആപ്പുകള്‍ക്കെതിരേ നടപടിയെടുക്കണമെന്ന ശക്തമായ ആവശ്യം പൊതുമണ്ഡലത്തിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് ആപ്പുകള്‍ നിരോധിക്കാനുളള നടപടിയെന്നാണ് കേന്ദ്രം അറിയിച്ചത്.

0Shares