മലപ്പുറം ജില്ലയില്‍ ചൈന മോതിരങ്ങള്‍ നിരോധിക്കും; മോതിരങ്ങള്‍ വില്‍പ്പന നടത്തുന്ന കടകളില്‍ പരിശോധന ശക്തമാക്കുമെന്ന് ജില്ലാപോലീസ് മേധാവി; കാരണം അറിയാം

  • Post category:news
  • Reading time:1 min read
You are currently viewing മലപ്പുറം ജില്ലയില്‍ ചൈന മോതിരങ്ങള്‍ നിരോധിക്കും; മോതിരങ്ങള്‍ വില്‍പ്പന നടത്തുന്ന കടകളില്‍ പരിശോധന ശക്തമാക്കുമെന്ന് ജില്ലാപോലീസ് മേധാവി; കാരണം അറിയാം

മലപ്പുറം ജില്ലയിലെ വിവിധ വിപണികളില്‍ ചുരുങ്ങിയ വിലയില്‍ ലഭിക്കുന്ന മെറ്റല്‍ നിര്‍മിതമായ ചൈന മോതിരം നിരോധിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാപോലീസ് മേധാവി യു.അബ്ദുല്‍ കരീം അറിയിച്ചു. മോതിരങ്ങള്‍ വില്‍പ്പന നടത്തുന്ന കടകളില്‍ പരിശോധന ശക്തമാക്കുമെന്നും ജില്ലാപൊലീസ് മേധാവി പറഞ്ഞു.

ചൈന മോതിരം വിരലിലണിയുന്നത് മൂലം നീരുവച്ച് മോതിരം കുടുങ്ങുകയും അസഹ്യമായ വേദന അനുഭവപ്പെടുകയും അലര്‍ജിപോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് അഗ്നിരക്ഷാനിലയത്തില്‍ ദിവസേന ലഭിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചുരുങ്ങിയ വിലയില്‍ വിപണിയില്‍ നിന്ന് ലഭിക്കുന്ന മോതിരങ്ങള്‍ നിരോധിക്കുന്നത് സംബന്ധിച്ചുള്ള നടപടികള്‍ ശക്തമാക്കുന്നത്.

0Shares