
പത്തനംതിട്ട: പത്തനംതിട്ടയിലെ ഇലന്തൂരില്‍ നടന്ന നരബലിയില്‍ പിടിയിലായ മുഖ്യപ്രതി മുഹമ്മദ് ഷാഫി കുട്ടികളെയും വലയിലാക്കാൻ ശ്രമിച്ചതായി സ്ഥിരീകരിക്കാത്ത വിവരം. കണ്ടെത്തല്‍. വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളെ ഭഗവല്‍ സിങ്ങിൻ്റെ വീട്ടിലെത്തിച്ച് ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കേസിലെ മുഖ്യപ്രതി ഷാഫിക്ക് ഭഗവല്‍ സിങ്ങാണ് കാര്‍ വാങ്ങി നല്‍കിയത്. ഈ കാറിലാണ് പത്മയെ ഷാഫി ഇലന്തൂരിലെ വീട്ടിലെത്തിച്ചത്.
ഷാഫി 16-ാം വയസുമുതല്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. എന്നാല്‍ 2006ലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. അത് മോഷണക്കേസാണ്. ഇതുവരെ എട്ടുകേസുകള്‍ മാത്രമാണ് ഷാഫിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പുത്തന്‍കുരിശില്‍ വൃദ്ധയെ പീഡിപ്പിച്ചശേഷം ക്രൂരമായി മുറിവേല്‍പ്പിച്ച കേസില്‍ ജയിലിലായിരുന്ന ഷാഫി പുറത്തിറങ്ങിയ ശേഷമാണ് നരബലി നടത്തുന്നത്.

രണ്ടാമത്തെ നരബലി നടത്തിയതിന് ശേഷവും ഭഗവല്‍ സിങ്ങും ഭാര്യ ലൈലയും തിരുമ്മല്‍ ചികിത്സയ്ക്ക് പോയിരുന്നു. മലയാലപ്പുഴ സ്വദേശി ഷൈന്‍ സദാനന്ദൻ്റെ വീട്ടിലെത്തിയാണ് തിരുമ്മു ചികിത്സ നടത്തിയത്. സെപ്റ്റംബര്‍ 26നായിരുന്നു ഷാഫിയും കൂട്ടുപ്രതികളും പത്മയെ കൊലപ്പെടുത്തുന്നത്. അതിൻ്റെ പിറ്റേന്ന് സെപ്റ്റംബര്‍ 27ന് ഭഗവല്‍ സിങ്ങും ലൈലയും തിരുമ്മു ചികിത്സയ്ക്കായി ഷൈനിൻ്റെ വീട്ടിലെത്തി.
തുടര്‍ന്ന് മൂന്നുദിവസം തുടര്‍ച്ചയായി ഭഗവല്‍ സിങ്ങും ഭാര്യ ലൈലയും ഷൈന്‍ സദാനന്ദൻ്റെ വീട്ടിലെത്തി. പിന്നീട് ഒന്നിടവിട്ട ദിവസങ്ങളിലായി ചികിത്സ. ഏറ്റവും ഒടുവില്‍ തിരുമ്മു ചികിത്സയ്‌ക്കെത്തിയത് ശനിയാഴ്‌ചയാണ്. തിങ്കളാഴ്‌ച വീണ്ടും തിരുമ്മലിനായി എത്താനിരിക്കെയാണ് ഭഗവല്‍ സിങ്ങും ലൈലയും പൊലീസിൻ്റെ പിടിയിലാകുന്നത്. ഷാഫിയുടെ ക്രൂരമായ ലൈംഗിക വൈകൃതത്തിന് ഇരയായവരില്‍ അധികവും ലൈംഗിക തൊഴിലാളികൾ ആണെന്ന് പോലീസ് പറയുന്നു.
2020ല്‍ കോലഞ്ചേരി പാങ്കോട് 74കാരിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തിൻ്റെ അന്വേഷണത്തിലാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇയാളുടെ മാനസിക വൈകൃതത്തിന് ചികിത്സ അത്യാവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. 50വയസിന് മുകളിലുള്ള സ്ത്രീകളെയാണ് ഇയാള്‍ ലൈംഗീക വൈകൃതത്തിനും പീഡനത്തിനും ഇരയാക്കിയിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, ഇയാളുടെ ഇരകള്‍ ഭൂരിഭാഗവും ലൈംഗിക തൊഴിലാളികൾ ആയിരുന്നതിനാല്‍ ഇതു സംബന്ധിച്ച് പരാതി ഉയര്‍ന്നിരുന്നില്ല.
കോലഞ്ചേരി പാങ്കോട് സംഭവത്തില്‍ മുഖ്യപ്രതിയായിരുന്ന മുഹമ്മദ് ഷാഫി ഇരയെ പീഡിപ്പിച്ച് ആനന്ദം കണ്ടെത്തുന്ന ആളാണെന്ന് കേസന്വേഷണത്തിന് നേതൃത്വം നല്‍കിയ പുത്തന്‍കുരിശ് എസ്.എച്ച്.ഒ സാജന്‍ സേവ്യര്‍ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വൃദ്ധയെ പീഡിപ്പിച്ച സംഭവത്തിലാണ് ആദ്യമായി പരാതി ഉയര്‍ന്നത്. എന്നാല്‍ ഈ കേസില്‍ അഞ്ചുമാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ ഇയാള്‍ വീണ്ടും പഴയപടി ആവുകയായിരുന്നു.

ഇടക്ക് ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കേരളത്തിന് പുറത്ത് നിന്ന് ഇയാള്‍ കഞ്ചാവ് കടത്തുന്നതായ വിവരവും ലഭിച്ചിരുന്നു. ഇതേസമയം പാങ്കോട് പീഡനകേസില്‍ ഇയാളുടെ കൂട്ടുപ്രതിയായ ഓമന ഇയാള്‍ സിദ്ധനാണെന്ന പേരിലാണ് തന്നെ പരിചയപ്പെട്ടതെന്ന് പോലീസിന് മൊഴി നല്‍കിയിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഓമനയുമായി ഇയാള്‍ക്ക് ദീര്‍ഘകാല പരിചയമുണ്ടന്നും ഇവരുടെ വീട്ടില്‍ ഷാഫിക്ക് അനാശാസ്യത്തിന് സൗകര്യമേര്‍പ്പെടുത്തി നല്‍കിയിരുന്നെന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
ഇലന്തൂരില്‍ മനസാക്ഷി മരവിപ്പിക്കുന്ന ക്രൂരകൃത്യമാണ് ഷാഫി അടക്കമുള്ള പ്രതികള്‍ നടത്തിയത്. റോസ്‍ലിന്‍റെ മാറിടം ഭഗവല്‍സിങ് മുറിച്ച് മാറ്റിയതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൈകാലുകള്‍ കട്ടിലില്‍ കെട്ടിയിട്ട് വായില്‍ തുണി തിരുകി ജീവനോടെ സ്വകാര്യ ഭാഗത്ത് മൂന്നാം പ്രതി കത്തി കുത്തിയിറക്കിയതായും ശേഷം കഴുത്തറുക്കുക ആയിരുന്നുവത്രെ.
റോസ്‍ലിന്‍റെ സ്വകാര്യ ഭാഗവും മാറിടവും രണ്ടാം പ്രതി മുറിച്ചുമാറ്റി. മൃതദേഹം കഷണങ്ങളാക്കി ബക്കറ്റില്‍ വീടിന്‍റെ കിഴക്ക് വശത്തെ കുഴിയിലിട്ടു. സമാനമായ രീതിയില്‍ പത്മയെയും കൊലപ്പെടുത്തി. മൃതദേഹങ്ങള്‍ 56 കഷണങ്ങളാക്കി ബക്കറ്റുകളിലാക്കിയാണ് കുഴിച്ചിട്ടത്. സ്ത്രീകളെ ഇലന്തൂരില്‍ എത്തിക്കുമ്പോൾ പ്രതി ഷാഫി ഫോണ്‍ ഉപയോഗിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
