
പത്താനാപുരത്ത് സെൽഫി എടുക്കുന്നതിനിടെ മൂന്ന് കുട്ടികൾ പുഴയിൽവീണ് ഒഴുക്കിൽപ്പെട്ടു. രണ്ടുപേരെ രക്ഷപ്പെടുത്തി. മൂന്നാമത്തെ കുട്ടിക്കായുള്ള തിരച്ചിൽ തുടരുകയാണ്. അനുഗ്രഹ, സഹോദരൻ അഭിനവ് എന്നിവരാണ് രക്ഷപ്പെട്ടത്.

കൂടൽ സ്വദേശിയായ അപർണയെയാണ് കാണാതായത്. ശനിയാഴ്ച ഉച്ചയോടെ ഗാന്ധി ഭവന് സമീപം കുറ്റിമൂട്ടിൽ കടവിലാണ് സംഭവം.. സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു കുട്ടികൾ. ഭക്ഷണം കഴിച്ചശേഷം സമീപത്തെ പുഴയ്ക്ക് അടുത്തെത്തി സെൽഫിയെടുക്കുന്നതിനിടെയായിരുന്നു അപകടം. മൂന്നുപേരും പുഴയിലേക്ക് വീണു.
സമീപത്തുണ്ടായിരുന്ന നാട്ടുകാർ ഉടൻതന്നെ രണ്ടുപേരെ രക്ഷപ്പെടുത്തിയെങ്കിലും മൂന്നാമത്തെ കുട്ടിയെ കണ്ടെത്താനായില്ല. നാട്ടുകാരും അഗ്‌നിരക്ഷാ സേനയും തിരച്ചിൽ തുടരുകയാണ്.
