വീടിനുള്ളിൽ കളിക്കുമ്പോൾ കൊതുക് നാശിനി കുടിച്ചു; കാസർകോട് ഒന്നര വയസുകാരി ആശുപത്രിയിൽ മരിച്ചു, ദുഃഖത്തോടെ കുടുംബം

You are currently viewing വീടിനുള്ളിൽ കളിക്കുമ്പോൾ കൊതുക് നാശിനി കുടിച്ചു; കാസർകോട് ഒന്നര വയസുകാരി ആശുപത്രിയിൽ മരിച്ചു, ദുഃഖത്തോടെ കുടുംബം

കാസർകോട്: കളിക്കുന്നതിനിടെ കൊതുക്‌ നാശിനി കുടിച്ച് ഒന്നര വയസുകാരി മരിച്ചു. കാസർകോട് കല്ലാരാവിയിലെ ബാബ നഗറിലെ അന്‍ഷിഫ- റംഷീദ് ദമ്പതികളുടെ മകള്‍ ജെസയാണ് മരിച്ചത്. വിഷാംശം അകത്ത്‌ ചെന്നതോടെ ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായതാണ് മരണകാരണം എന്ന് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് സംഭവം. വീട്ടില്‍ വച്ചിരുന്ന കൊതുക്‌ നാശിനി അബദ്ധത്തില്‍ എടുത്തു കുടിക്കുകയായിരുന്നു. തുടർന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ക്ലിനിക്കിലും തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സ നടക്കുന്നതിനിടെ ചൊവാഴ്‌ച രാവിലെ‌ മരണം സംഭവിക്കുകയായിരുന്നു. കുഞ്ഞിൻ്റെ വിയോഗത്തിൽ ദുഃഖത്തോടെ അന്‍ഷിഫ- റംഷീദ് ദമ്പതികളും കുടുംബവും.

0Shares